നേപ്പാൾ തെരഞ്ഞെടുപ്പ്: നേപ്പാളി കോൺഗ്രസ് സഖ്യം മുന്നേറ്റം തുടരുന്നു
നേപ്പാൾ തെരഞ്ഞെടുപ്പ്: നേപ്പാളി കോൺഗ്രസ് സഖ്യം മുന്നേറ്റം തുടരുന്നു
Friday, November 25, 2022 12:08 AM IST
കാ​​ഠ്മ​​ണ്ഡു: നേ​​പ്പാ​​ൾ പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ഷേ​​ർ ബ​​ഹാ​​ദു​​ർ ദു​​ബെ നേ​​തൃ​​ത്വം ന​​ല്കു​​ന്ന നേ​​പ്പാ​​ളി കോ​​ൺ​​ഗ്ര​​സ് സ​​ഖ്യം മു​​ന്നേ​​റ്റം തു​​ട​​രു​​ന്നു. ഫ​​ലം പ്ര​​ഖ്യാ​​പി​​ച്ച 101 സീ​​റ്റു​​ക​​ളി​​ൽ സ​​ഖ്യം 58 സീ​​റ്റ് നേ​​ടി.

275 അം​​ഗ പാ​​ർ​​ലെ​​ന്‍റി​​ലെ 165 സീ​​റ്റി​​ലേ​​ക്കാ​​ണു നേ​​രി​​ട്ട് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ന്ന​​ത്. നേ​​പ്പാ​​ളി കോ​​ൺ​​ഗ്ര​​സ് 36 സീ​​റ്റു​​ക​​ളി​​ൽ വി​​ജ​​യി​​ച്ചു. 16ൽ ​​ലീ​​ഡ് ചെ​​യ്യു​​ന്നു. സി​​പി​​എ​​ൻ-​​മാ​​വോ​​യി​​സ്റ്റ് സെ​​ന്‍റ​​ർ ഒ​​ന്പ​​തു സീ​​റ്റി​​ലും സി​​പി​​എ​​ൻ-​​യു​​ണി​​ഫൈ​​ഡ് സോ​​ഷ്യ​​ലി​​സ്റ്റ് ഒന്പതിലും വി​​ജ​​യി​​ച്ചു.


സി​​പി​​എ​​ൻ-​​മാ​​വോ​​യി​​സ്റ്റ് സെ​​ന്‍റ​​ർ ത​​ല​​വ​​ൻ പു​​ഷ്പ ക​​മ​​ൽ ദ​​ഹ​​ൽ പ്ര​​ച​​ണ്ഡ ഗൂ​​ർ​​ഖ-2 മ​​ണ്ഡ​​ല​​ത്തി​​ൽ​​നി​​ന്നു വ​​ൻ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ൽ വി​​ജ​​യി​​ച്ചു. മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി​​യും സി​​പി​​എ​​ൻ-​​യു​​ണി​​ഫൈ​​ഡ് സോ​​ഷ്യ​​ലി​​സ്റ്റ് നേ​​താ​​വു​​മാ​​യ മാ​​ധ​​വ്കു​​മാ​​ർ നേ​​പ്പാ​​ൾ റൗ​​താ​​ഹ​​ട്ട് മ​​ണ്ഡ​​ല​​ത്തി​​ൽ​​നി​​ന്നു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി കെ.​​പി. ശ​​ർ​​മ ഒ​​ലി ന​​യി​​ക്കു​​ന്ന, പ്ര​​ധാ​​ന​​പ്ര​​തി​​പ​​ക്ഷ പാ​​ർ​​ട്ടി​​യാ​​യ സി​​പി​​എ​​ൻ-​​യു​​എം​​എ​​ൽ 22 സീ​​റ്റി​​ൽ വി​​ജ​​യി​​ച്ചു; 27ൽ ​​ലീ​​ഡ് ചെ​​യ്യു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.