സുനാക്കിനു തിരിച്ചടി; ഉപതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്കു വൻ വിജയം
സുനാക്കിനു തിരിച്ചടി; ഉപതെരഞ്ഞെടുപ്പിൽ  ലേബർ പാർട്ടിക്കു വൻ വിജയം
Saturday, December 3, 2022 12:36 AM IST
ല​​ണ്ട​​ൻ: പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​യ​​ശേ​​ഷം ആ​​ദ്യ​​മാ​​യി ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബ്രി​​ട്ടീ​​ഷ് പ്ര​​ധാ​​ന​​മ​​ന്ത്രി ഋ​​ഷി സു​​നാ​​ക്കി​​നു തി​​രി​​ച്ച​​ടി. നോ​​ർ​​ത്ത്-​​വെ​​സ്റ്റ് ഇം​​ഗ്ല​​ണ്ടി​​ലെ ചെ​​സ്റ്റ​​ർ മ​​ണ്ഡ​​ല​​ത്തി​​ൽ ന​​ട​​ന്ന ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഭൂ​​രി​​പ​​ക്ഷം വ​​ർ​​ധി​​പ്പി​​ച്ച് ലേ​​ബ​​ർ പാ​​ർ​​ട്ടി സ്ഥാ​​നാ​​ർ​​ഥി വി​​ജ​​യി​​ച്ചു.

ലേ​​ബ​​ർ പാ​​ർ​​ട്ടി​​യി​​ലെ സാ​​മ​​ന്ത ഡി​​ക്സ​​ൺ 11,000 വോ​​ട്ടി​​ന്‍റെ ഭൂ​​രി​​പ​​ക്ഷ​​ത്തി​​നാ​​ണ് ക​​ൺ​​സ​​ർ​​വേ​​റ്റീ​​വ് പാ​​ർ​​ട്ടി സ്ഥാ​​നാ​​ർ​​ഥി​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. സി​​റ്റിം​​ഗ് സീ​​റ്റ് ലേ​​ബ​​ർ പാ​​ർ​​ട്ടി നി​​ല​​നി​​ർ​​ത്തു​​ക​​യാ​​ണു​​ണ്ടാ​​യ​​ത്. 61 ശ​​ത​​മാ​​നം വോ​​ട്ട് സാ​​മ​​ന്ത നേ​​ടി.

ക​​ൺ​​സ​​ർ​​വേ​​റ്റീ​​വ് പാ​​ർ​​ട്ടി​​യോ​​ട് ജ​​ന​​ങ്ങ​​ൾ​​ക്കു​​ള്ള രോ​​ഷ​​മാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഫ​​ലം വ്യ​​ക്ത​​മാ​​ക്കു​​ന്ന​​തെ​​ന്നു ലേ​​ബ​​ർ നേ​​താ​​വ് കെ​​യ​​ർ സ്റ്റാ​​മ​​ർ പ​​റ​​ഞ്ഞു. ചെ​​സ്റ്റ​​റി​​ൽ 1832നു​​ശേ​​ഷ​​മു​​ള്ള ഏ​​റ്റ​​വും മോ​​ശം പ്ര​​ക​​ട​​ന​​മാ​​ണ് ക​​ൺ​​സ​​ർ​​വേ​​റ്റീ​​വ് പാ​​ർ​​ട്ടി സ്ഥാ​​നാ​​ർ​​ഥി ലി​​സ് വാ​​ർ​​ഡ്‌​​ലോ ന​​ട​​ത്തി​​യ​​ത്. വെ​​റും 22.4 ശ​​ത​​മാ​​നം വോ‌​​ട്ടാ​​ണ് ലി​​സ് നേ​​ടി​​യ​​ത്. വി​​ജ​​യി​​ച്ച സാ​​മ​​ന്ത​​യ്ക്ക് 17,309 വോ​​ട്ട് കി​​ട്ടി​​യ​​പ്പോ​​ൾ ലി​​സി​​ന്‍റെ പെ​​ട്ടി​​യി​​ൽ വീ​​ണ് 6335 വോ​​ട്ട് മാ​​ത്രം.


ജൂ​​ണി​​ൽ ര​​ണ്ടു മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലേ​​ക്കു ന​​ട​​ന്ന ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും ക​​ൺ​​സ​​ർ​​വേ​​റ്റീ​​വ് പാ​​ർ​​ട്ടി പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു. ലേ​​ബ​​ർ പാ​​ർ​​ട്ടി​​യും ലി​​ബ​​റ​​ൽ ഡെ​​മോ​​ക്രാ​​റ്റു​​ക​​ളും ഓ​​രോ സീ​​റ്റി​​ൽ വി​​ജ​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.