ഇന്തോനേഷ്യയിൽ അഗ്നിപർവ്വത സ്ഫോടനം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
ഇന്തോനേഷ്യയിൽ അഗ്നിപർവ്വത സ്ഫോടനം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
Tuesday, December 6, 2022 1:40 AM IST
സ​​​​ന്പ​​​​ർ​​​​വു​​​​ലൂ​​​​ഹ് (ഇ​​​​ന്തോ​​​​നേ​​​​ഷ്യ): ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​യി​​​​ലെ മൗ​​​​ണ്ട് സെ​​​​മീ​​​​റു അ​​​​ഗ്നി​​​​പ​​​​ർ​​​​വ്വ​​​​ത സ്ഫോ​​​​ട​​​​ന​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ള്ള ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ‌​​​​ത്ത​​​​നം പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്നു.

ശ​​​​നി​​​​യാ​​​​ഴ്ച​​​​യാ​​​​ണ് കി​​​​ഴ​​​​ക്ക​​​​ൻ ജാ​​​​വ​​​​യി​​​​ലെ മൗ​​​​ണ്ട് സെ​​​​മീ​​​​റു അ​​​​ഗ്നി​​​​പ​​​​ർ​​​​വ്വ​​​​തം പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച​​​​ത്. അ​​​​ഗ്നി​​​​പ​​​​ർ​​​​വ്വ​​​​ത​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ചാ​​​​ര​​​​വും ലാ​​​​വ​​​​യും അ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തി​​​​ൽ 1,500 മീ​​​​റ്റ​​​​ർ ഉ​​​​യ​​​​ർ​​​​ന്നു. പ്ര​​​​ദേ​​​​ശ​​​​ത്തെ വീ​​​​ടു​​​​ക​​​​ളും കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളും അ​​​​ഗ്നി​​​​പ​​​​ർ​​​​വ്വ​​​​ത​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള അ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​ണ്ട് നി​​​​റ​​​​ഞ്ഞി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. കൂ​​​​ടു​​​​ത​​​​ൽ നാ​​​​ശ​​​​ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​യ സ​​​​ന്പ​​​​ർ​​​​വു​​​​ലൂ​​​​ഹ്, സു​​​​പി​​​​തു​​​​റാം​​​​ഗ് ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ൽ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്നു.


2021 ഡി​​​​സം​​​​ബ​​​​റി​​​​ലാ​​​​ണ് സെ​​​​മീ​​​​റു ഇ​​​​തി​​​​നു മു​​​​ന്പ് പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച​​​​ത്. അ​​​​ന്ന് 51 പേ​​​​ർ​​​​ക്കു ജീ​​​​വ​​​​ഹാ​​​​നി സം​​​​ഭ​​​​വി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.