യുദ്ധവിമാനത്തിനു കൈകോർത്ത് ബ്രിട്ടൻ, ജപ്പാൻ, ഇറ്റലി
യുദ്ധവിമാനത്തിനു കൈകോർത്ത്  ബ്രിട്ടൻ, ജപ്പാൻ, ഇറ്റലി
Friday, December 9, 2022 10:31 PM IST
ല​​​ണ്ട​​​ൻ: ഇ​​​റ്റ​​​ലി​​​യു​​​മാ​​​യും ജ​​​പ്പാ​​​നു​​​മാ​​​യും ചേ​​​ർ​​​ന്ന് ബ്രി​​​ട്ട​​​ൻ പു​​​തി​​​യ യു​​​ദ്ധ​​​വി​​​മാ​​​നം വി​​​ക​​​സി​​​പ്പി​​​ക്കു​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഋ​​​ഷി സു​​​നാ​​​ക് അ​​​റി​​​യി​​​ച്ചു. ടെംപസ്റ്റ് എ​​​ന്നു പേ​​​രു​​​ള്ള പോ​​​ർ​​​വി​​​മാ​​​നം പ​​​ത്തു​​​വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം സേ​​​ന​​​യി​​​ലു​​​ൾ​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണു പ​​​ദ്ധ​​​തി.

നി​​​ർ​​​മി​​​ത​​ബു​​​ദ്ധി​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന ഇ​​​തി​​​ന് റ​​​ഡാ​​​റു​​​ക​​​ളെ വെ​​​ട്ടി​​​ക്കാ​​​നും ഹൈ​​​പ്പ​​​ർ​​​സോ​​​ണി​​​ക് മി​​​സൈ​​​ൽ പ്ര​​​യോ​​​ഗി​​​ക്കാ​​​നും ക​​​ഴി​​​വു​​​ണ്ടാ​​​യി​​​രി​​​ക്കും. ഇ​​​പ്പോ​​​ഴു​​​ള്ള ടൈ​​​ഫൂ​​​ൺ ജെ​​​റ്റു​​​ക​​​ൾ​​​ക്കു പ​​​ക​​​ര​​​മാ​​​യി​​​ട്ടാ​​ണു പു​​​തി​​​യ വി​​​മാ​​​നം വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഈ ​​​പ​​​ദ്ധ​​​തി ബ്രി​​​ട്ട​​​നി​​​ൽ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കു​​​മെ​​​ന്നു ഋ​​​ഷി സു​​​നാ​​​ക് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.