28 ദിവസത്തിനിടെ കോവിഡ് മരണം 20% ഉയർന്നുവെന്ന് ലോകാരോഗ്യ സംഘടന
28 ദിവസത്തിനിടെ കോവിഡ് മരണം 20% ഉയർന്നുവെന്ന് ലോകാരോഗ്യ സംഘടന
Saturday, January 21, 2023 1:15 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഡി​​​സം​​​ബ​​​ർ 19 മു​​​ത​​​ൽ ജ​​​നു​​​വ​​​രി 15 വ​​​രെ​​​യു​​​ള്ള 28 ദി​​​വ​​​സ​​​ത്തി​​​നി​​​ടെ ലോ​​​ക​​​ത്ത് കോ​​​വി​​​ഡ് മ​​​ര​​​ണം 20 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ചു​​​വെ​​​ന്ന് ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന.

ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ 1.3 കോ​​​ടി കോ​​​വി​​​ഡ് കേ​​​സു​​​ക​​​ളും 53,000 മ​​​ര​​​ണ​​​വും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. അ​​​തി​​​നു മു​​​ന്പു​​​ള്ള 28 ദി​​​വ​​​സ​​​വു​​​മാ​​​യി താ​​​ര​​​ത​​​മ്യം ചെ​​​യ്യു​​​ന്പോ​​​ൾ കോ​​​വി​​​ഡ് കേ​​​സു​​​ക​​​ളി​​​ൽ ഏ​​​ഴു ശ​​​ത​​​മാ​​​ന​​​വും മ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ 20 ശ​​​ത​​​മാ​​​ന​​​വും വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യി.


ജ​​​നു​​​വ​​​രി ഒ​​​ന്പ​​​തി​​​നും പ​​​തി​​​ന​​​ഞ്ചി​​​നും ഇ​​​ട​​​യി​​​ൽ മാ​​​ത്രം ലോ​​​ക​​​മാ​​​കെ 28 ല​​​ക്ഷം കോ​​​വി​​​ഡ് കേ​​​സു​​​ക​​​ളും 13,000 മ​​​ര​​​ണ​​​വും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ലോ​​​ക​​​ത്ത് ഇ​​​തു​​​വ​​​രെ 67 ല​​​ക്ഷം പേ​​​രാണ് കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.