റഷ്യൻ ഷെല്ലാക്രമണം: യുക്രെയ്നിൽ അഞ്ചു മരണം
Tuesday, January 31, 2023 12:47 AM IST
കീവ്: 24 മണിക്കൂറിനിടെ റഷ്യ നടത്തിയ ഷെല്ലാക്രമണങ്ങളിൽ അഞ്ചു പേർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ. 13 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഖാർകിവിലുണ്ടായ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും മൂന്നുപേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഖാർകിവ് മേഖലയുടെ പ്രധാന ഭാഗങ്ങളെല്ലാം റഷ്യ നിയന്ത്രണത്തിലാക്കിയിരുന്നെങ്കിലും അടുത്തിടെ യുക്രെയ്ൻ നിയന്ത്രണം തിരിച്ചുപിടിച്ചു. അമേരിക്ക, ജർമനി എന്നീ രാജ്യങ്ങളിൽനിന്നു യുദ്ധടാങ്കുകൾ ലഭിച്ചത് യുക്രെയ്ൻ തിരിച്ചടിയുടെ കരുത്ത് വർധിപ്പിച്ചിട്ടുണ്ട്.