കലിഫോർണിയ കമ്യൂണിറ്റി കോളജ് ചാൻസലറായി മലയാളി ഡോ. സോണിയ ക്രിസ്റ്റ്യൻ
കലിഫോർണിയ കമ്യൂണിറ്റി കോളജ് ചാൻസലറായി മലയാളി ഡോ. സോണിയ ക്രിസ്റ്റ്യൻ
Saturday, March 4, 2023 12:02 AM IST
ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ക​​​ലി​​​ഫോ​​​ർ​​​ണി​​​യ ക​​​മ്യൂ​​​ണി​​​റ്റി കോ​​​ള​​​ജു​​​ക​​​ളു​​​ടെ ചാ​​​ൻ​​​സ​​​ല​​​റാ​​​യി മ​​​ല​​​യാ​​​ളി​​​യും പ്ര​​​മു​​​ഖ അ​​​ക്കാ​​​ദ​​​മി​​​ക വി​​​ദ​​​ഗ്ധ​​​യു​​​മാ​​​യ ഡോ. ​​​സോ​​​ണി​​​യ ക്രി​​​സ്റ്റ്യ​​​ൻ നി​​​യ​​​മി​​​ക്ക​​​പ്പെ​​​ട്ടു.

ക​​​ലി​​​ഫോ​​​ർ​​​ണി​​​യ സം​​​സ്ഥാ​​​ന​​​ത്തു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ക​​​ലി​​​ഫോ​​​ർ​​​ണി​​​യ ക​​​മ്യൂ​​​ണി​​​റ്റി കോ​​​ള​​​ജു​​​ക​​​ൾ അ​​​മേ​​​രി​​​ക്ക​​​ൻ ഉ​​​ന്ന​​​ത​വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ സ്ഥാ​​​പ​​​ന​​​മാ​​​ണ്. 73 കോ​​​ള​​​ജ് ഡി​​​സ്ട്രി​​​ക്ടു​​​ക​​​ളി​​​ലെ 116 കോ​​​ള​​​ജു​​​ക​​​ളി​​​ലാ​​​യി 18 ല​​​ക്ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​ഠി​​​ക്കു​​​ന്നു. ഫെ​​​ബ്രു​​​വ​​​രി 23നു ​​​ചേ​​​ർ​​​ന്ന ബോ​​​ർ​​​ഡ് ഓ​​​ഫ് ഗ​​​വ​​​ർ​​​ണേ​​​ഴ്സ് യോ​​​ഗ​​​മാ​​​ണ് 11-ാമ​​​ത് സ്ഥി​​​രം ചാ​​​ൻ​​​സ​​​ല​​​റാ​​​യി സോ​​​ണി​​​യ​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.


കൊ​​​ല്ല​​​ത്ത് ഡെ​​​ന്‍റി​​​സ്റ്റാ​​​യി​​​രു​​​ന്ന ഡോ. ​​​പോ​​​ൾ ക്രി​​​സ്റ്റ്യന്‍റെ​​​യും പാം ​​​ക്രി​​​സ്റ്റ്യന്‍റെ​​​യും മ​​​ക​​​ളാ​​​ണു സോ​​​ണി​​​യ. കൊ​​​ല്ലം ഫാ​​​ത്തി​​​മ​​​മാ​​​താ കോ​​​ള​​​ജി​​​ൽ​​​നി​​​ന്നു ഗ​​​ണി​​​ത​​​ശാ​​​സ്ത്ര​​​ത്തി​​​ൽ ബി​​​രു​​​ദം നേ​​​ടി​​​യ അ​​​വ​​​ർ ഉ​​​ന്ന​​​ത​​​പ​​​ഠ​​​ന​​​ത്തി​​​നാ​​​യി യു​​​എ​​​സി​​​ലെ​​​ത്തി​​​യ​​​താ​​​ണ്.

യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് സ​​​തേ​​​ൺ ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ൽ​​​നി​​​ന്ന് ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​വും യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ൽ​​​നി​​​ന്നു ഡോ​​​ക്ട​​​റേ​​​റ്റും നേ​​​ടി​​​യ​​​ശേ​​​ഷം അ​​​ധ്യാ​​​പ​​​ന​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

കേ​​​ൺ ക​​​മ്യൂ​​​ണി​​​റ്റി കോ​​​ള​​​ജ് ഡി​​​സ്ട്രി​​​ക്ടി​​​ന്‍റെ ചാ​​​ൻ​​​സ​​​ല​​​റാ​​​യി 2021 ജൂ​​​ലൈ​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.