യാത്രക്കാരന്‍റെ മരണം: ഇൻഡിഗോ വിമാനം കറാച്ചിയിൽ ഇറക്കി
യാത്രക്കാരന്‍റെ മരണം: ഇൻഡിഗോ വിമാനം കറാച്ചിയിൽ ഇറക്കി
Tuesday, March 14, 2023 1:29 AM IST
ക​​റാ​​ച്ചി: യാ​​ത്രി​​ക​​ന്‍റെ മ​​ര​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഡ​​ൽ​​ഹി-​​ദോ​​ഹ ഇ​​ൻ​​ഡി​​ഗോ വി​​മാ​​നം ക​​റാ​​ച്ചി​​യി​​ൽ അ​​ടി​​യ​​ന്ത​​ര​​മാ​​യി ഇ​​റ​​ക്കി. ഞാ​​യ​​റാ​​ഴ്ച രാ​​ത്രി 10:17 നു ​​ദോ​​ഹ​​യി​​ലേ​​ക്കു സ​​ർ​​വീ​​സ് ന​​ട​​ത്തി 6 ഇ-1736 ​​വി​​മാ​​ന​​മാ​​ണ് അ​​ടി​​യ​​ന്ത​​ര​​ലാ​​ൻ​​ഡിം​​ഗ് ന​​ട​​ത്തി​​യ​​തെ​​ന്ന് പാ​​ക്കി​​സ്ഥാ​​ൻ വ്യോ​​മ​​യാ​​ന അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.


അ​​സു​​ഖ​​ബാ​​ധി​​ത​​നാ​​യ നൈ​​ജീ​​രി​​യ സ്വ​​ദേ​​ശി 60 കാ​​ര​​നാ​​യ അ​​ബ്ദു​​ള്ള എ​​ന്ന​​യാ​​ൾ​​ക്കു ചി​​കി​​ത്സ ല​​ഭ്യ​​മാ​​ക്കാ​​നാ​​ണ് വി​​മാ​​നം നി​​ല​​ത്തി​​റ​​ക്കി​​യ​​ത്. മെ​​ഡി​​ക്ക​​ൽ​​സം​​ഘ​​ത്തെ ക​​റാ​​ച്ചി​​യി​​ൽ സ​​ജ്ജ​​മാ​​ക്കു​​ക​​യും ചെ​​യ്തു. എ​​ന്നാ​​ൽ, വി​​മാ​​നം ഇ​​റ​​ങ്ങി​​യ​​പ്പോ​​ഴേ​​ക്കും യാ​​ത്ര​​ക്കാ​​ര​​നു മ​​ര​​ണം സം​​ഭ​​വി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.