ലണ്ടനിൽ വീണ്ടും പ്രതിഷേധം
Thursday, March 23, 2023 2:22 AM IST
ലണ്ടൻ: ലണ്ടനിലെ ഇന്ത്യൻ എംബസിക്ക് മുന്നിൽ പ്രതിഷേധവുമായി എത്തിയ ഖലിസ്ഥാൻ അനുകൂലികൾ സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ വെള്ളക്കുപ്പികളും മഷിയും വലിച്ചെറിഞ്ഞു. പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷാ സന്നാഹം ശക്തമാക്കിയിരുന്നു.
എങ്കിലും പോലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രതിഷേധക്കാർ സുരക്ഷ ഉദ്യോഗസ്ഥർക്കുനേരേ കളർ പൊടികളും എറിഞ്ഞു. പ്രതിഷേധം നിയന്ത്രണം വിട്ടാൽ സ്ഥലത്തെ മുഴുവൻ ആളുകളെയും ഒഴിപ്പിക്കും എന്നാണ് സുരക്ഷ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.