ഫുമിയോ കിഷിഡ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസ്, ഇന്തോനേഷ്യൽ പ്രസിഡന്റ് ജോക്കോ വിഡോഡോ തുടങ്ങിയവരുമായും മോദി പ്രത്യേകം കൂടിക്കാഴ്ച നടത്തി.
ഗാന്ധിപ്രതിമ അനാച്ഛാദനം ചെയ്തു അണുബോംബ് ആദ്യമായി പ്രയോഗിക്കപ്പെട്ട ഹിരോഷിമ നഗരത്തിൽ സമാധാനത്തിന്റെ പ്രവാചകനായ മഹാത്മാഗാന്ധിയുടെ അർധകായപ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. മോട്ടോയാസു നദീതീരത്ത് ആറ്റംബോബ് സ്മാരകത്തിനടുത്തായിട്ടാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഹിരോമിഷയെന്ന പേര് ലോകത്തിനിന്നും നടുക്കം സൃഷ്ടിക്കുന്നതായി മോദി പറഞ്ഞു.