ഗയാനയിൽ സ്കൂൾ ഡോർമിറ്ററിയിൽ തീപിടിത്തം; 20 കുട്ടികൾ മരിച്ചു
ഗയാനയിൽ സ്കൂൾ ഡോർമിറ്ററിയിൽ തീപിടിത്തം; 20 കുട്ടികൾ മരിച്ചു
Monday, May 22, 2023 11:27 PM IST
ജോ​​ർ​​ജ്ടൗ​​ൺ: ഗ​​യാ​​ന​​യി​​ലെ സ്കൂ​​ൾ ഡോ​​ർ​​മി​​റ്റ​​റി​​യി​​ലു​​ണ്ടാ​​യ തീ​​പി​​ടി​​ത്ത​​ത്തി​​ൽ 20 കു​​ട്ടി​​ക​​ൾ മ​​രി​​ച്ചു. നി​​ര​​വ​​ധി പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. തെ​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ൻ പ​​ട്ട​​ണ​​മാ​​യ മ​​ഹ്ദി​​യ​​യി​​ലെ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ ഡോ​​ർ​​മി​​റ്റ​​റി​​യി​​ലാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്.

ഗ​​യാ​​ന​​യു​​ടെ ത​​ല​​സ്ഥാ​​ന​​മാ​​യ ജോ​​ർ​​ജ്ടൗ​​ണി​​ൽ​​നി​​ന്ന് 320 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യാ​​ണ് മ​​ഹ്ദി​​യ. ഗു​​രു​​ത​​ര​​മാ​​യി പൊ​​ള്ള​​ലേ​​റ്റ ഏ​​ഴു കു​​ട്ടി​​ക​​ളെ ജോ​​ർ​​ജ്ടൗ​​ണി​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. പ​​ന്ത്ര​​ണ്ടി​​നും പ​​തി​​നെ​​ട്ടി​​നും ഇ​​ട​​യി​​ൽ പ്രാ​​യ​​മു​​ള്ള​​വ​​രാ​​ണു മ​​രി​​ച്ച കു​​ട്ടി​​ക​​ൾ.


അ​​ർ​​ധ​​രാ​​ത്രി​​യോ​​ടെ പെ​​ൺ​​കു​​ട്ടി​​ക​​ളു​​ടെ ഡോ​​ർ​​മി​​റ്റ​​റി​​യി​​ലാ​​ണു തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യ​​തെ​​ന്നു പ്രാ​​ദേ​​ശി​​ക ദി​​ന​​പ​​ത്രം സ്റ്റാ​​ബ്രോ​​ക് ന്യൂ​​സ് റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.