മെക്സിക്കോയിൽ മൃതദേഹ ഭാഗങ്ങളുമായി 45 ബാഗുകൾ
Friday, June 2, 2023 11:40 PM IST
മെക്സിക്കോ സിറ്റി: പടിഞ്ഞാറൻ മെക്സിക്കോയിൽ മൃതദേഹ ഭാഗങ്ങൾ അടക്കം ചെയ്ത 45 ബാഗുകൾ പോലീസ് കണ്ടെടുത്തു.
കഴിഞ്ഞയാഴ്ച കാണാതായ ഏഴ് കോൾസെന്റർ ജീവനക്കാർക്കായുള്ള തെരച്ചിലിനിടെ ഗ്വാദലഹാര നഗരത്തിനടുത്തുള്ള കൊക്കയിൽനിന്നാണ് ഇവ കണ്ടെത്തിയത്. എത്രപേരുടെ മൃതദേഹങ്ങളുണ്ടെന്നതിൽ വ്യക്തതയില്ല. ആരാണിവരെന്നും മരണകാരണവും അറിയില്ല.