ഹൈപ്പർസോണിക് മിസൈലുമായി ഇറാൻ
Thursday, June 8, 2023 2:42 AM IST
ടെഹ്റാൻ: ഫത്താ എന്നു പേരുള്ള ഹൈപ്പർസോണിക് മിസൈൽ ഇറാൻ പ്രദർശിപ്പിച്ചു. ശബ്ദത്തിന്റെ 15 ഇരട്ടിവരെ വേഗമെടുക്കാൻ കഴിയുന്ന ഇതിനെ ലോകത്തെ ഒരു മിസൈൽ പ്രതിരോധ സംവിധാനത്തിനും തകർക്കാൻ കഴിയില്ലെന്ന് ഇറാൻ അവകാശപ്പെട്ടു.
1,400 കിലോമീറ്ററാണു മിസൈലിന്റെ ദൂരപരിധി. ഭാവിയിൽ ദൂരപരിധി 2000 കിലോമീറ്റർ ഉയർത്തുമെന്നാണു പറയുന്നത്. മിസൈലിന് ഇറാന്റെ പ്രധാന ശത്രുവായ ഇസ്രയേലിൽ ഏഴു മിനിറ്റിനകം എത്തിച്ചേരാനാകും.
ശബ്ദത്തിന്റെ അഞ്ചിരട്ടിക്കു മുകളിൽ വേഗമുള്ളവയാണു ഹൈപ്പർസോണിക് മിസൈലുകൾ. റഷ്യയും ചൈനയും ഇത്തരം മിസൈലുകൾ വികസിപ്പിക്കുന്നതിൽ മുന്നിലാണെന്നു പറയുന്നു.