തുടർചലനങ്ങൾ ഉണ്ടാകുമെന്ന ഭീതിയിൽ ആളുകൾ ഇന്നലെ പുലർച്ചെ വരെ തുറസായ സ്ഥലത്താണ് കഴിച്ചുകൂട്ടിയത്. തെരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. മൊറോക്കോയുടെ ദുരിതത്തിൽ പങ്കുചേരുകയാണെന്നു പ്രഖ്യാപിച്ച ലോകനേതാക്കൾ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് സഹായവും വാഗ്ദാനം ചെയ്തു.
ഇന്നലെ ന്യൂഡൽഹിയിൽ ആരംഭിച്ച ജ20 ഉച്ചകോടി മൊറോക്കോ ഭൂകന്പത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് ആരംഭിച്ചത്.