വിയറ്റ്നാമിൽ ഒന്പതുനില കെട്ടിടത്തിൽ തീപിടിത്തം; 56 പേർ മരിച്ചു
Thursday, September 14, 2023 1:28 AM IST
ഹാനോയി: വിയറ്റ്നാം തലസ്ഥാനമായ ഹാനോയിയിൽ ഒന്പതു നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 56 പേർ മരിച്ചു. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് കെട്ടിടത്തിന്റെ പാർക്കിംഗ് ഫ്ലോറിൽ തീപിടുത്തമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞി. അന്പതിലേറെ പേർക്കു പരിക്കേറ്റു. 70 ഓളം പേരെ രക്ഷിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണു സൂചന.