എഫ് -35 പോർവിമാനം അപ്രത്യക്ഷമായി; കണ്ടെത്താൻ പൊതുജനം സഹായിക്കണമെന്ന് യുഎസ് സേന
Tuesday, September 19, 2023 12:15 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ അത്യാധുനിക എഫ്-35 യുദ്ധവിമാനം ആകാശത്തു കാണാതായി. സൗത്ത് കരോളൈനയിലെ ഷാർലസ്റ്റൻ വ്യോമസേനാ താവളത്തിൽനിന്നു പതിവു പറക്കലിനു പോയ വിമാനത്തിലെ പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. പക്ഷേ, വിമാനത്തിന് എന്തു പറ്റിയെന്നറിയില്ല.
വിമാനം കണ്ടെത്താൻ സഹായകരമായ വിവരങ്ങൾ ലഭ്യമാണെങ്കിൽ നല്കണമെന്നു സേന പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഷാർലെസ്റ്റൺ നഗരത്തിനു വടക്ക് രണ്ടു തടാകങ്ങൾ സ്ഥിതി ചെയ്യുന്ന ഭാഗത്ത് വിമാനം തകർന്നുവീണിരിക്കാമെന്ന അനുമാനമുണ്ട്.
ലോക്ഹീഡ് മാർട്ടിൻ നിർമിക്കുന്ന എഫ്-35 ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാനമാണെന്നു പറയുന്നു. എട്ടു കോടി ഡോളറാണ് ഒരെണ്ണത്തിന്റെ വില.