ഉത്തര കൊറിയയിലേക്കു കടന്ന സൈനികൻ യുഎസ് കസ്റ്റഡിയിൽ
Thursday, September 28, 2023 1:59 AM IST
സിയൂൾ: രണ്ടു മാസം മുന്പ് ഉത്തര കൊറിയയിലേക്കു കടന്ന അമേരിക്കൻ സൈനികൻ ട്രാവിസ് കിംഗ് (23) യുഎസ് കസ്റ്റഡിയിൽ. ചൈനയിലെ യുഎസ് കസ്റ്റഡിയിലാണ് കിംഗ് ഉള്ളത്. കിംഗിനെ പുറത്താക്കിയതായി നേരത്തെ ഉത്തര കൊറിയ അറിയിച്ചിരുന്നു.
ദക്ഷിണകൊറിയയിൽ ജോലി ചെയ്തിരുന്ന കിംഗ് ജൂലൈ 18നാണ് ഉത്തരകൊറിയിലേക്കു കടന്നത്. വിസ്കോൺസിൻ സ്വദേശിയായ കിംഗ് ദക്ഷിണകൊറിയയിൽ നിലയുറപ്പിച്ചിട്ടുള്ള 28,000 യുഎസ് സൈനികരിലൊരാളാണ്. യുഎസ് സേനയിൽ കിംഗ് വംശീയ വിവേചനം നേരിട്ടുവെന്നാണ് ഉത്തര കൊറിയൻ മാധ്യമം പറയുന്നത്.