റഷ്യൻ മനുഷ്യാവകാശപ്രവർത്തകന്‍ തടവ്
Wednesday, February 28, 2024 2:14 AM IST
മോസ്കോ: മുതിർന്ന റഷ്യൻ മനുഷ്യാവകാശ പ്രവർത്തകൻ ഒലെഗ് ഒർലോവിന് മോസ്കോ കോടതി രണ്ടര വർഷം തടവുശിക്ഷ വിധിച്ചു. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യൻ സേനയെ അപകീർത്തിപ്പെടുത്തുന്ന ലേഖനമെഴുതി എന്ന കുറ്റത്തിനാണിത്.
2022ലെ സമാധാന നൊബേൽ പങ്കുവച്ച ‘മെമ്മോറിയൽ’ എന്ന മനുഷ്യാവകാശ ഗ്രൂപ്പിന്റെ സഹ ചെയർമാനാണ് ഒർലോവ്.
കേസ് രാഷ്ട്രീയപ്രേരിതമാണെന്നും തനിക്ക് ഖേദമോ പശ്ചാത്താപമോ ഇല്ലെന്നും എഴുപതുകാരനായ ഒർലോവ് കോടതിയിൽ പറഞ്ഞു. കേസിൽ കോടതി നേരത്തെ പിഴ മാത്രമാണ് ഇദ്ദേഹത്തിനു വിധിച്ചത്. കടുത്ത ശിക്ഷ വേണമെന്നാവശ്യപ്പെട്ടു പ്രോകിക്യൂഷൻ നല്കിയ അപ്പീലിലാണ് ഇപ്പോഴത്തെ വിധി.