കറാച്ചിയിൽ ചാവേർ ആക്രമണം; അഞ്ചു ജപ്പാൻകാർ രക്ഷപ്പെട്ടു, ഒരാൾ കൊല്ലപ്പെട്ടു
കറാച്ചിയിൽ ചാവേർ ആക്രമണം; അഞ്ചു ജപ്പാൻകാർ രക്ഷപ്പെട്ടു,  ഒരാൾ കൊല്ലപ്പെട്ടു
Saturday, April 20, 2024 2:18 AM IST
ക​​റാ​​ച്ചി: പാ​​ക്കി​​സ്ഥാ​​നി​​ലെ ക​​റാ​​ച്ചി​​യി​​ൽ ചാ​​വേ​​ർ ആ​​ക്ര​​മ​​ണ​​ത്തി​​ൽ​​നി​​ന്ന് അ​​ഞ്ചു ജാ​​പ്പ​​നീ​​സ് പൗ​​ര​​ന്മാ​​ർ ര​​ക്ഷ​​പ്പെ​​ട്ടു. എ​​ന്നാ​​ൽ, ഇ​​വ​​രു​​ടെ സു​​ര​​ക്ഷാ ഗാ​​ർ​​ഡ് കൊ​​ല്ല​​പ്പെ​​ട്ടു.

സു​​സു​​ക്കി മോ​​ട്ടോ​​ഴ്സി​​ലെ ജീ​​വ​​ന​​ക്കാ​​രാ​​യ ജാ​​പ്പ​​നീ​​സ് പൗ​​ര​​ന്മാ​​രു​​ടെ വാ​​ഹ​​ന​​ത്തെ ചാ​​വേ​​റും ഒ​​രു അ​​ക്ര​​മി​​യും ല​​ക്ഷ്യ​​മി‌​​ടു​​ക​​യാ​​യി​​രു​​ന്നു. സ്ഫോ​​ട​​ന​​ത്തി​​ൽ ചാ​​വേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു.

ഇ​​യാ​​ളു​​ടെ സ​​ഹാ​​യി​​യെ പോ​​ലീ​​സ് വെ​​ടി​​വ​​ച്ചു കൊ​​ന്നു. മൂ​​ന്നു വാ​​ഹ​​ന​​ങ്ങ​​ളി​​ലാ​​യാ​​ണ് ജാ​​പ്പ​​നീ​​സ് പൗ​​ര​​ന്മാ​​ർ താ​​മ​​സ​​സ്ഥ​​ല​​ത്തു​​നി​​ന്നു എ​​ക്സ് പോ​​ർ​​ട്ട് പ്രോ​​സ​​സിം​​ഗ് സോ​​ണി​​ലേ​​ക്കു പോ​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.