പ്രതിസന്ധി മൂന്നു ദിവസംകൊണ്ട് എട്ടു ലക്ഷം പേരെ ബാധിക്കുമെന്നും വെള്ളിയാഴ്ച മാത്രം രണ്ടര ലക്ഷം പേരുടെ യാത്ര അവതാളത്തിലായെന്നും ഫ്രഞ്ച് റെയിൽ ഓപറ്റേറ്റായ എസ്എൻസിഎഫ് അറിയിച്ചു.
ട്രാക്കുകളുടെ പ്രവർത്തനം പൂർവസ്ഥിതിയിലാക്കാനായി ഊർജിതശ്രമം തുടരുന്നു. റെയിൽവേ ജീവനക്കാർ വെള്ളിയാഴ്ച രാത്രി കനത്ത മഴയെ അവഗണിച്ച് അറ്റക്കുറ്റപ്പണികൾ നടത്തി.
പിന്നിൽ ഇറാൻ: ഇസ്രയേൽ ടെൽ അവീവ്: ഫ്രാൻസിലെ റെയിൽപാതകൾക്കു നേർക്കുണ്ടായ ആക്രമണത്തിനു പിന്നിൽ ഇറാൻ ആണെന്ന് ഇസ്രയേൽ. ഒളിന്പിക്സ് ഉദ്ഘാടനത്തിനു മുന്‍പുണ്ടായ അട്ടിമറി ആസൂത്രണം ചെയ്തതും നടപ്പാക്കിയും ഇറാൻ നേതൃത്വം നല്കുന്ന തിന്മയുടെ അച്ചുതണ്ടാണെന്ന് ഇസ്രേലി വിദേശകാര്യമന്ത്രി ഇസ്രയേൽ കാറ്റ്സ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഒളിന്പിക്സിൽ പങ്കെടുക്കുന്ന ഇസ്രേലി താരങ്ങൾക്കും മറ്റുള്ളവർക്കും നേർക്ക് ഭീകരാക്രമണം നടത്താൻ ഇറാൻ പദ്ധതിയിടുന്നതിനെക്കുറിച്ച് ഫ്രഞ്ച് വിദേശകാര്യമന്ത്രി സ്റ്റീഫനു മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ ആക്രമണങ്ങൾ പരാജയപ്പെടുത്താൻ കരുതൽ നടപടികൾ വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടതായി ഇസ്രയേൽ കാറ്റ്സ് അറിയിച്ചു.
ഇതിനിടെ, പശ്ചിമേഷ്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഒളിന്പിക്സിൽ പങ്കെടുക്കുന്ന ഇസ്രേലി സംഘത്തിന് ഇരുപത്തിനാലു മണിക്കൂർ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അധികസുരക്ഷയ്ക്കായി ആയുധമേന്തിയ സുരക്ഷാ ഭടന്മാരെ ഇസ്രയേലും ഫ്രാൻസിലേക്ക് അയച്ചിട്ടുണ്ട്.