20നും 50നും ഇടയിൽ മരണമുണ്ടെന്നാണ് റിപ്പോർട്ട്. തീവ്രവാദികളെ ഫലപ്രദമായി നേരിടുന്നതിനിടെ മണൽക്കാറ്റ് വീശിയത് തിരിച്ചടിയായെന്നാണു കൂലിപ്പട്ടാളം പറയുന്നത്.
കൂലിപ്പട്ടാളക്കാരെ തടവിലാക്കിയെന്നും ആയുധങ്ങൾ പിടിച്ചെടുത്തുവെന്നും തുവാറെഗ് വിഘടനാവാദികൾ അവകാശപ്പെട്ടു. പട്ടാളവേഷം ധരിച്ച വെള്ളക്കാർ നിലത്തു കിടക്കുന്ന വീഡിയോയും ഇവർ പുറത്തുവിട്ടു.
അന്പതോളം പേരെ വധിച്ചതായി, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റ ജെഎൻഐഎം ഭീകര സംഘടന പറഞ്ഞു.