തെരഞ്ഞെടുപ്പുഫലത്തിൽ തർക്കം ഉന്നയിക്കുന്ന ഫാസിസ്റ്റുകളും പ്രതിവിപ്ലവകാരികളുമായ പ്രതിപക്ഷം അട്ടിമറിക്കു ശ്രമിക്കുകയാണെന്നു പ്രസിഡന്റ് മഡുറോ ആരോപിച്ചു.
മഡുറോ സർക്കാർ ഓരോ പോളിംഗ് സ്റ്റേഷനുകളിലെയും വോട്ടിംഗ് റിക്കാർഡുകൾ പുറത്തുവിടണമെന്ന് ഐക്യരാഷ്ട്രസഭയും പാശ്ചാത്യ രാജ്യങ്ങളും ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പുഫലം അംഗീകരിക്കാൻ മടിച്ച അർജന്റീന, പ്രതികൂല ഇടപെടലും പരാമർശങ്ങളും നടത്തിയ ചിലി, കോസ്റ്റാറിക്ക, പാനമ, പെറു, ഉറുഗ്വേ എന്നീ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെ മഡുറോ സർക്കാർ തിരിച്ചുവിളിച്ചു. പാനമ, ഡൊമിനിക്കൻ റിപ്പബ്ലിക് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി റദ്ദാക്കി.