ഒൻപത്, ഏഴ്, ആറ് വയസുള്ള കുട്ടികളാണു മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ പത്തു പേരിൽ അഞ്ചു പെൺകുട്ടികളുൾപ്പെടെ ഏഴു പേർ ഗുരുതരാവസ്ഥയിലാണ്.
പ്രതി കുടിയേറ്റക്കാരനായ മുസ്ലിമാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടന്നതിനു പിന്നാലെ ഇംഗ്ലണ്ടിന്റെ വടക്കുപടിഞ്ഞാറൻ പട്ടണമായ സൗത്ത്പോർട്ടിൽ വ്യാപക അക്രമം നടന്നു. എന്നാൽ സംഭവത്തിനു തീവ്രവാദബന്ധമില്ലെന്നും റുവാണ്ടൻ വംശജനായ ബ്രിട്ടീഷുകാരനാണ് പ്രതിയെന്നും പോലീസ് അറിയിച്ചു.