അഞ്ചുപേർ അടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. ചാവേർ പൊട്ടിത്തെറിച്ചതിനു പിന്നാലെ വെടിവയ്പുണ്ടാവുകയായിരുന്നു. സുരക്ഷാസേനയുടെ തിരിച്ചടിയിൽ മൂന്നു ഭീകരർ കൊല്ലപ്പെട്ടു. ഒരാളെ ജീവനോടെ പിടികൂടി.
സൊമാലിയയുടെ മധ്യ, തെക്കൻ ഭാഗങ്ങൾ നിയന്ത്രിക്കുന്ന അൽ ഷബാബ് സംഘടന രണ്ടു പതിറ്റാണ്ടായി ഭീകരാക്രമണങ്ങൾ നടത്തുന്നു.