പ്രതിപക്ഷം ബഹിഷ്കരിച്ച ജനുവരിയിലെ തെരഞ്ഞെടുപ്പിൽ, തുടർച്ചയായ നാലാം വട്ടവും മൊത്തത്തിൽ അഞ്ചാം വട്ടവും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഹസീന അടുത്തകാലത്തു നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണു വിദ്യാർഥിസമരം.
ബംഗ്ലാവിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ അനന്തരാവകാശികൾക്ക് സർക്കാർ ജോലികളിലുണ്ടായിരുന്ന സംവരണത്തിനെതിരേ കഴിഞ്ഞമാസം നടന്ന സമരത്തെ ഉരുക്കുമുഷ്ടികൊണ്ടാണുഹസീന നേരിട്ടത്. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സംവരണം വെട്ടിച്ചുരുക്കിയെങ്കിലും പ്രക്ഷോഭം പൂർണമായി അവസാനിപ്പിക്കാൻ വിദ്യാർഥികൾ തയാറായില്ല. പ്രക്ഷോഭത്തിൽ പോലീസ് വെടിയേറ്റു മരിച്ചവർക്കു നീതിയുറപ്പാക്കണം എന്നാവശ്യപ്പെട്ട സമരക്കാർ ഇപ്പോൾ ഹസീനയുടെ രാജിക്കുവേണ്ടിയും മുറവിളി ഉയർത്തുന്നു.
ബംഗ്ലാദേശിലെ വിദ്യാർഥികൾ അടക്കമുള്ള ഇന്ത്യക്കാർ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളുമായി ബന്ധപ്പെടണമെന്നു കേന്ദ്ര സർക്കാർ നിർദേശിച്ചു.