ഗാർമെന്റ് യൂണിറ്റുകൾ അടക്കമുള്ള ബിസിനസ് സ്ഥാപനങ്ങൾ ഇന്നലെ പ്രവർത്തിക്കാനാരംഭിച്ചു. എന്നാൽ, അക്രമഭീതിയിൽ ഒട്ടേറെ സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. ഫാക്ടറികളിൽ ഉത്പാദനം പുനരാരംഭിക്കേണ്ടതിനു ക്രമസമാധാനനില ഉടൻ വീണ്ടെടുക്കണമെന്നു വ്യവസായികൾ ആവശ്യപ്പെട്ടു.
2020 മുതൽ അറ്റോർണി ജനറലായിരുന്ന അബു മുഹമ്മദ് അമീൻ, ബംഗ്ലാദേശ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ കാസി സയ്യദുർ റഹ്മാൻ എന്നിവർ ഇന്നലെ രാജിവച്ചു.
ചൊവ്വാഴ്ച രാജ്യത്തുടനീളമായി ഹസീനയുടെ അവാമി ലീഗ് പാർട്ടി അംഗങ്ങളായ 29 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.
ഹൈന്ദവരടക്കമുള്ള ന്യൂനപക്ഷങ്ങൾ നേരിട്ട ആക്രമണങ്ങളെക്കുറിച്ചുള്ള കൂടുതൽ റിപ്പോർട്ടുകൾ പുറത്തുവന്നു. അക്രമികൾ നാടോടി ഗായകൻ രാഹുൽ ആനന്ദയുടെ വീട്ടുസാധനങ്ങൾ കൊള്ളയടിച്ചശേഷം വീടിനു തീയിട്ടു.