വിലക്കയറ്റവും നാണ്യപ്പെരുപ്പവും സാധാരണക്കാരെ ഏറെ ബാധിച്ചിട്ടുണ്ട്. ഭവന, ഊര്‍ജ മേഖലകളെ വിലക്കയറ്റം പൊള്ളിക്കുന്നു. വായ്പാനിരക്ക് കൂടിയതോടെ വാടകയും കുതിച്ചുയര്‍ന്നു. തൊഴിലുകള്‍ ലഭ്യമാണെങ്കിലും ശമ്പളവര്‍ധനയില്ല. സ്ഥിരജോലിക്കു പകരം കരാര്‍ ജോലികളാണുള്ളത്. 2009ല്‍ നിശ്ചയിച്ച, മണിക്കൂറില്‍ 7.25 ഡോളര്‍ വേതനം എന്ന നിരക്ക് കാലോചിതമാക്കിയില്ല. പല സംസ്ഥാനങ്ങളിലും പല രീതിയിലാണ് മിനിമം വേതനം.
അമേരിക്കയുടെ ദേശീയകടം കുതിച്ചുയര്‍ന്ന് 34.8 ട്രില്യന്‍ ഡോളറാണ്. ആഭ്യന്തര ഉത്പാദനവും കടവും തമ്മിലുള്ള അനുപാതം 122 ശതമാനം എന്ന ഉയര്‍ന്ന നിലയില്‍. സര്‍ക്കാരിന്റെ ചെലവുകള്‍, നികുതി ഇളവുകള്‍, സാമൂഹ്യക്ഷേമ പദ്ധതികള്‍, കോവിഡ് കാലത്തെ പദ്ധതികള്‍ തുടങ്ങിയ പല കാരണങ്ങളാലാണ് കടം വര്‍ധിച്ചത്.
ആനുകൂല്യങ്ങള്‍ തുടരണമെന്നാണ് ഭരണകക്ഷിയായ ഡെമോക്രാറ്റുകളുടെ നിലപാട്. വിവിധ രാജ്യങ്ങളിലെ സംഘര്‍ഷങ്ങളും യുദ്ധങ്ങളും മൂലം അവിടേക്കൊഴുകുന്ന സാമ്പത്തിക, സൈനിക സഹായങ്ങൾ അമേരിക്കന്‍ ട്രഷറിയെ സാരമായി ബാധിച്ചു.
65 വയസിനു മുകളിലുള്ള അമേരിക്കന്‍ പൗരന്മാര്ക്കു സൗജന്യമായി നല്കുന്ന മെഡികെയര്‍, ഒബാമകെയര്‍ എന്നറിയപ്പെടുന്ന സമ്പൂര്‍ണ ആരോഗ്യസംരക്ഷണ പദ്ധതി, മരുന്നുവിലവര്ധന തുടങ്ങിയവ പരിഷ്കരിക്കണമെന്ന മുറവിളിയുണ്ട്.
പാരീസില്‍ നടന്ന ആഗോള കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുത്തില്ലെന്നു മാത്രമല്ല, കാലാവസ്ഥാവ ്യതിയാനം തട്ടിപ്പാണെന്നുവരെ പറയുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തിനെതിരേയുള്ള പോരാട്ടത്തില്‍ അമേരിക്ക കൈകോര്‍ക്കണം എന്നാണ് ഡെമോക്രാറ്റുകളുടെ നിലപാട്.