അബ്ദുൽ മജീദ് ടെബൗൺ വീണ്ടും അൾജീരിയൻ പ്രസിഡന്റ്
Tuesday, September 10, 2024 12:01 AM IST
അൾജിയേഴ്സ്: അൾജീരിയൻ പ്രസിഡന്റായി അബ്ദുൽ മജീദ് ടെബൗൺ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 94.7 ശതമാനം വോട്ടാണ് ടെബൗൺ നേടിയത്.
പ്രധാന എതിരാളിയായ അബ്ദെൽ ഹസനി ഷെരീഫ് 3.2 ശതമാനം വോട്ടാണു നേടിയത്. തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. 56 ലക്ഷം വോട്ടർമാരിൽ 24 ലക്ഷം പേരാണു വോട്ട് രേഖപ്പെടുത്തിയത്.