അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ അദ്ദേഹം വിശകലനം ചെയ്യുന്നത് 13 സൂചികകളുടെ അടിസ്ഥാനത്തിലാണ്. ഇതില്‍ എട്ടെണ്ണം അനുകൂലമായാല്‍ വിജയം ഉറപ്പെന്ന് ഈ 77കാരന് പറയുന്നു. ഇടക്കാല തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍, സര്‍ക്കാരിന്റെ കാര്യക്ഷമത, നിലവിലുള്ള പ്രസിഡന്റിന്റെ വ്യക്തിപ്രഭാവം, വിദേശനയത്തിലെ തിരിച്ചടികള്‍, വിദേശനയത്തിലെ നേട്ടങ്ങള്‍ എന്നീ അഞ്ചു സൂചകങ്ങളില്‍ ട്രംപിനു മുന്‍തൂക്കമുണ്ട്.
എന്നാല്‍ പ്രൈമറി മത്സരം, മൂന്നാംസ്ഥാനാര്ഥിയുടെ അഭാവം, ഹ്രസ്വകാല സാമ്പത്തികാവസ്ഥ, ദീര്‍ഘകാല സാമ്പത്തികാവസ്ഥ, നയപരമായ മാറ്റങ്ങള്‍, സാമൂഹികമായ സുരക്ഷിതാവസ്ഥ, സാമ്പത്തികാരോപണങ്ങളുടെ അഭാവം, എതിരാളിക്ക് വ്യക്തിപ്രഭാവമില്ലായ്മ തുടങ്ങിയ എട്ടു കാര്യങ്ങളില്‍ കമലയ്ക്കാണു മുന്‍തൂക്കം.
അതുകൊണ്ടുന്നെ നവംബർ അഞ്ചിനു നടക്കുന്ന തെരഞ്ഞെടുപ്പില്‍ കമല ഹാരീസ് അമേരിക്കന്‍ പ്രസിഡന്റാകുമെന്ന് അലന് ലിക്മന്‍ പ്രവചിക്കുന്നു. അതു ശരിയായാല്‍ 11ല്‍ 10 വിജയം അലന്! അമേരിക്കയിലെ ആദ്യ വനിതാ പ്രസിഡന്റ് എന്ന സ്ഥാനം ഇന്ത്യന്‍ വംശജയായ കമലയ്ക്ക്!