ആക്രമണത്തെ അപലപിക്കുന്നതായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസ് അറിയിച്ചു. അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങളാണ് ഗാസയിൽ നടക്കുന്നത്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭീകരതയ്ക്കെതിരായ യുദ്ധത്തിൽ ഇസ്രയേലിനെ കുറ്റപ്പെടുത്തുന്നത് യുഎൻ അവസാനിപ്പിക്കണമെന്നും, ഹമാസ് ഭീകരർ സ്ത്രീകളെയും കുട്ടികളെയും പരിചകളാക്കുകയാണെന്നും ഇസ്രയേലിന്റെ യുഎൻ അംബാസഡർ ഡാനി ഡാനോൻ മറുപടി നല്കി.