ഇതിനിടെ, മ്യാൻമറിലെ പട്ടാള ഭരണകൂടം അന്താരാഷ്ട്ര സമൂഹത്തോടു സഹായം അഭ്യർഥിച്ചു. ഇന്ത്യ മാത്രമാണ് പ്രതികരിച്ചത്. ഭക്ഷണം, മരുന്ന്, വസ്ത്രങ്ങൾ തുടങ്ങിയവ ഇന്ത്യ അയച്ചു.
നേരത്തേ യാഗി വീശിയ വിയറ്റ്നാമിൽ 292 പേർ മരിച്ചിരുന്നു. 38 പേരെ കണ്ടെത്താനുണ്ട്. 2.3 ലക്ഷം വീടുകൾക്കു കേടുപാടുണ്ടായി. 2.8 ലക്ഷം ഹെക്ടർ വിള നശിച്ചു. തായ്ലൻഡിലും ലാവോസിലും പത്തു പേർ മരിച്ചു.