മാലിയിൽ ഭീകരാക്രമണം: 77 മരണം
മാലിയിൽ ഭീകരാക്രമണം:  77 മരണം
Friday, September 20, 2024 1:06 AM IST
ബാ​മാ​കൊ: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ മാ​ലി​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 77 പേ​ർ കൊ​ല്ല​പ്പെ​ട്ടു.

200 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ത​ല​സ്ഥാ​ന​മാ​യ ബാ​മാ​കൊ​യി​ലെ മി​ലി​ട്ട​റി പോ​ലീ​സ് ട്രെ​യി​നിം​ഗ് ക്യാ​ന്പി​ലും മി​ലി​ട്ട​റി എ​യ​ർ​പോ​ർ​ട്ടി​ലു​മാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.


നു​ഴ​ഞ്ഞു​ക​യ​റി​യ ഭീ​ക​ര​ർ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. അ​ൽ​ക്വ​യ്ദ ബ​ന്ധ​മു​ള്ള ജ​മാ​അ​ത് നു​സ്ര​ത് അ​ൽ-​ഇ​സ്‌​ലാം വാ​ൽ മു​സ്‌​ലി​മി​ൻ (ജെ​എ​ൻ​ഐ​എം) ഭീ​ക​ര​രാ​ണു സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്ന് സൈ​നി​ക​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.​ സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.