ഗാസ സ്കൂളിൽ വ്യോമാക്രമണം; 28 പേർ കൊല്ലപ്പെട്ടു
Friday, October 11, 2024 12:03 AM IST
ബെയ്റൂട്ട്: ഗാസയിൽ പലസ്തീൻ അഭയാർഥികൾ അഭയം തേടിയ സ്കൂളിൽ ഇസ്രേലി സേന നടത്തിയ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു.
സെൻട്രൽ ഗാസയിലെ ദെയിർ അൽ ബലാ പട്ടണത്തിനടുത്ത് റുഫെയ്ദ അൽ അസ്ലാമിയ സ്കൂളിലായിരുന്നു ആക്രമണം.
സ്കൂൾ താവളമാക്കിയ ഹമാസ് ഭീകരരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന പറഞ്ഞു. ജനങ്ങൾ കൊല്ലപ്പെടുന്നത് ഒഴിവാക്കാൻ കൃത്യതയോടെയാണ് ആക്രമണം നടത്തിയത്.ഹമാസ് ഭീകരർ ജനങ്ങളെ പരിചയാക്കുന്നതായി ഇസ്രേലി സേന ആരോപിച്ചു.