ഗാസയിൽ ഇസ്രേലി വ്യോമാക്രമണത്തിൽ കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു
Tuesday, October 15, 2024 1:03 AM IST
ദെയ്ർ അൽ ബലാഹ്: മധ്യ ഗാസയിലെ സ്കൂളിനു നേർക്ക് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു.
ഞായറാഴ്ച രാത്രി നുസൈറത്തിൽ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ രണ്ടു സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. ഒരു വർഷത്തിലേറെ നീണ്ട ഗാസ യുദ്ധത്തിന്റെ ഭാഗമായി കുടിയിറക്കപ്പെട്ട പലസ്തീനി അഭയാർഥികൾ താമസിച്ചിരുന്ന ഇടമാണ് ഈ സ്കൂൾ.
ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഇസ്രയേലുമായുള്ള സംഘർഷത്തിൽ ഇതുവരെ 42,000 പലസ്തീനികൾക്ക് ജീവൻ നഷ്ടപ്പെട്ടുകഴിഞ്ഞു.