യുക്രെയ്നിൽ റഷ്യൻ വ്യോമാക്രമണം
Saturday, July 19, 2025 11:55 PM IST
കീവ്: റഷ്യൻ സേന വീണ്ടും യുക്രെയ്നിൽ വൻ വ്യോമാക്രമണം നടത്തി. വെള്ളിയാഴ്ച രാത്രി 30 മിസൈലുകളും 300 ഡ്രോണുകളുമാണ് റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി അറിയിച്ചു.
തുറമുഖനഗരമായ ഒഡേസയിലെ പാർപ്പിടസമുച്ചയത്തിൽ ഡ്രോൺ പതിച്ച് ഒരാൾ മരിക്കുകയും ആറു പേർക്കു പരിക്കേൽക്കുകയും ചെയ്തു.