ലോസ് ആഞ്ചലസിൽ സ്ഫോടനം; മൂന്നു പോലീസുകാർ കൊല്ലപ്പെട്ടു
Saturday, July 19, 2025 11:55 PM IST
ലോസ് ആഞ്ചലസ്: യുഎസിലെ ലോസ് ആഞ്ചലസിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പോലീസുകാർ കൊല്ലപ്പെട്ടു.
ലോസ് ആഞ്ചലസ് കൗണ്ടി ഷെരീഫിന്റെ ഓഫീസിനോടു ചേർന്നുള്ള ബോംബ് നിർവീര്യ സ്ക്വാഡിന്റെ ആസ്ഥാനത്തായിരുന്നു സ്ഫോടനം. അടുത്തിടെ പിടിച്ചെടുത്ത ഗ്രനേഡ് നിർവീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സൂചനയുണ്ട്.