ഇസ്രയേലും സിറിയയും വെടിനിർത്തിയെന്ന് അമേരിക്ക
Saturday, July 19, 2025 11:55 PM IST
അങ്കാറ: ദ്രൂസ് ന്യൂനപക്ഷ പ്രദേശമായ സുവെയ്ദയിൽ വെടിനിർത്താൻ സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷാരയും ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സമ്മതിച്ചതായി അമേരിക്ക അറിയിച്ചു.
തുർക്കിയുടെയും ജോർദാന്റെയും പിന്തുണയോടെയാണ് വെടിനിർത്തൽ യാഥാർഥ്യമായത്. ദ്രൂസ്, ബെദൂയിൻ, സുന്നി വിഭാഗങ്ങൾ ആയുധം താഴെ വയ്ക്കണമെന്ന് തുർക്കിയിലെ യുഎസ് അംബാസഡർ ടോം ബറാക് ആവശ്യപ്പെട്ടു.
സുന്നി ഗോത്ര പോരാളികളും സിറിയൻ സേനയും ദ്രൂസുകളെ ആക്രമിച്ചതിനെത്തുടർന്ന് ഇസ്രേലി സേന ഡമാസ്കസിൽ ബോംബിട്ടിരുന്നു.