ജർമനിയിൽ വെടിക്കെട്ടപകടം; 19 പേർക്കു പരിക്ക്
Sunday, July 20, 2025 2:45 AM IST
ദസൽഡൊർഫ്: ജർമനിയിലെ പടിഞ്ഞാറൻ നഗരമായ ഡ്യുസൽഡോർഫിലുണ്ടായ വെടിക്കെട്ടപകടത്തിൽ 19 പേർക്ക് പരിക്കേറ്റു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്.
റൈൻ നദീതീരത്തു നടന്നുവരുന്ന മേളയുടെ ഭാഗമായി വെള്ളിയാഴ്ച നടന്ന വെടിക്കെട്ടിനിടെ കാണികൾക്കു മുകളിലേക്ക് അമിട്ട് വീഴുകയായിരുന്നു.