വ​നി​താ സം​രം​ഭ​ക​ർ​ക്കാ​യി കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ പു​തി​യ പ​ദ്ധ​തി
Saturday, January 7, 2017 2:05 PM IST
ഹൈ​ദ​രാ​ബാ​ദ്: കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ട​ൻ ത​ന്നെ വ​നി​താ സം​രം​ഭ​ക​ർ​ക്കാ​യി പ​ദ്ധ​തി ആ​രം​ഭി​ക്കു​മെ​ന്നു ചെ​റു​കി​ട വ്യ​വ​സാ​യ മ​ന്ത്രാ​ല​യം ജോ​യി​ന്‍റ്് സെ​ക്ര​ട്ട​റി ബി. ​എ​ച്ച്. അ​നി​ൽ കു​മാ​ർ പ​റ​ഞ്ഞു. വ​നി​താ സം​രം​ഭ​ക​ർ​ക്കു മാ​ത്ര​മാ​യു​ള്ള പ്ര​ത്യേ​ക പ​ദ്ധ​തി​യാ​ണ് സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​തെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.

സാ​ധ്യ​മെ​ങ്കി​ൽ ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷം അ​വ​സാ​നി​ക്കു​ന്ന​തി​നു മു​ന്പ് ത​ന്നെ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.


രാ​ജ്യ​ത്തി​ന്‍റെ ജി​ഡി​പി​യി​ലേ​ക്കു​ള്ള എ​ട്ടു ശ​ത​മാ​നം വ​രു​ന്ന​ത് ചെ​റു​കി​ട വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ൽ​നി​ന്നാ​ണ്. 2007ലെ ​സ​ർ​വേ റി​പ്പോ​ർ​ട്ട് പ്ര​കാ​ര​മു​ള്ള ക​ണ​ക്കു​ക​ളാ​ണി​ത്. വി​വ​ര​ശേ​ഖ​ര​ണ​ത്തി​നാ​യി മ​ന്ത്രാ​ല​യം ഡേ​റ്റാ​ബാ​ങ്ക് നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.