പു​തി​യ യാ​ത്രാ പാ​ക്കേ​ജു​ക​ളു​മാ​യി ഐ​ആ​ർ​സി​ടി​സി
പു​തി​യ യാ​ത്രാ പാ​ക്കേ​ജു​ക​ളു​മാ​യി ഐ​ആ​ർ​സി​ടി​സി
Friday, September 15, 2017 11:55 AM IST
കൊ​​​ച്ചി: കേ​​​ന്ദ്ര പൊ​​​തുമേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ കാ​​​റ്റ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടൂ​​​റി​​​സം കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡ് (ഐ​​​ആ​​​ർ​​​സി​​​ടി​​​സി) ആ​​​ഭ്യ​​​ന്ത​​​ര, വി​​​ദേ​​​ശ വി​​​മാ​​​ന​​​യാ​​​ത്രാ പാ​​​ക്കേ​​​ജു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ബെ​​​സ്റ്റ് ഓ​​​ഫ് ബാ​​​ലി എ​​​ന്ന പേ​​​രി​​​ൽ അ​​​ടു​​​ത്ത മാ​​​സം 15നു ​​പു​​​റ​​​പ്പെ​​​ട്ട് 20നു ​​​തി​​​രി​​​ച്ചെ​​​ത്തു​​​ന്ന വി​​​ദേ​​​ശ​​യാ​​​ത്ര​​​യാ​​​ണു പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ജിം​​​ബാ​​​ര​​​ൻ ബീ​​​ച്ച്, കി​​​ന്‍റാ​​​മ​​​നി, ഉ​​​ബു​​​ദ്, ബ​​​റോ​​​ങ്ങ് ആ​​​ൻ​​​ഡ് കെ​​​രീ​​​സ് ഡാ​​​ൻ​​​സ്, സ​​​ജീ​​​വ അ​​​ഗ്നി​​​പ​​​ർ​​​വ​​ത​​​മാ​​​യ ​മൗ​​​ണ്ട് ബാ​​​ട്ടൂ​​​ർ തു​​​ട​​​ങ്ങി​​​യ സ്ഥ​​​ല​​​ങ്ങ​​​ളാ​​​ണു സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. 36,711 രൂ​​​പ മു​​​ത​​​ലാ​​ണ് എ​​​ല്ലാ ചെ​​​ല​​​വു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ​​യു​​ള്ള ടി​​​ക്ക​​​റ്റ് നി​​​ര​​​ക്ക്. ഇ​​തി​​നു​​ പു​​റ​​മെ അ​​​മേ​​​സിം​​​ഗ് ഹൈ​​​ദ​​​രാ​​​ബാ​​​ദ്, ബം​​​ഗ​​​ളൂ​​​രു, മൈ​​​സൂ​​​ർ, കൂ​​​ർ​​​ഗ് എ​​​ന്നീ സ്ഥ​​​ല​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യും പാ​​​ക്കേ​​​ജു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.


അ​​​ടു​​​ത്ത മാ​​​സം 12നു ​​​പു​​​റ​​​പ്പെ​​​ട്ട് 15നു ​​​തി​​​രി​​​ച്ചെ​​​ത്തു​​​ന്ന രീ​​​തി​​​യി​​​ൽ ബം​​​ഗ​​​ളൂ​​​രു​​​വും ന​​​വം​​​ബ​​​ർ 22 മു​​​ത​​​ൽ 26 വ​​​രെ ബം​​​ഗ​​​ളൂ​​​രു, മൈ​​​സൂ​​​ർ, കൂ​​​ർ​​​ഗ് സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​വു​​​ന്ന വി​​​ധ​​​ത്തി​​​ലാ​​​ണ് അ​​​ഭ്യ​​​ന്ത​​​ര യാ​​​ത്രാ പാ​​​ക്കേ​​​ജു​​​ക​​​ൾ.
വി​​​ശ​​​ദവി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 9567863245, 9746743047, www.irctctourism.com.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.