പുതിയ നിയമങ്ങൾ പാലിക്കാൻ സാവകാശം വേണമെന്ന് ടെലികോം കമ്പനികൾ
Saturday, September 16, 2017 11:16 AM IST
ന്യൂ​ഡ​ൽ​ഹി: ടെ​ലി​കോം അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (ട്രാ​യ്) അ​ടു​ത്തി​ടെ പ​രി​ഷ്ക​രി​ച്ച നി​യ​മാ​വ​ലി​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ കൂ​ടു​ത​ൽ സാ​വ​കാ​ശം ആ​വ​ശ്യ​പ്പെ​ട്ട് ടെ​ലി​കോം ക​മ്പ​നി​ക​ൾ. വി​ളി മു​റി​യ​ൽ, പി​ഴ തു​ട​ങ്ങി​യ വി​ഷ​യ​ത്തി​ലാണ് സാ​വ​കാ​ശം ആ​രാ​ഞ്ഞി​രി​ക്കു​ന്ന​ത്. ട്രാ​യ് ഓ​ഗ​സ്റ്റ് 18നു ​പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വനുസരിച്ച് ഓ​രോ സ​ർ​ക്കി​​ളി​ലും നി​ർ​ദേ​ശി​ക്കു​ന്ന കോ​ൾ നി​ല​വാ​രം ല​ഭ്യ​മാ​ക്കി​യി​ല്ലെ​ങ്കി​ൽ മൊ​ബൈ​ൽ ക​മ്പ​നി​ക​ൾ പ​ത്തു ല​ക്ഷം രൂ​പ പി​ഴ ന​ല്ക​ണം. ഒ​ക്‌​ടോ​ബ​ർ ഒ​ന്നു മു​ത​ൽ ഈ ​ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ലാ​കു​മെ​ന്നും ട്രാ​യ് അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.