ചരക്കുസേവന നികുതിയിലെ റിട്ടേണുകൾ
Sunday, September 24, 2017 10:52 AM IST
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്


ജി​എ​സ്ടി​ആ​ർ -1

ച​ര​ക്കു​ക​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും പു​റ​ത്തേ​ക്കു​ള്ള വി​ത​ര​ണ​ത്തി​ന്‍റെ ഓ​രോ മാ​സ​ത്തെ​യും വി​വ​ര​ങ്ങ​ൾ ഇ​ല​ക്‌​ട്രോ​ണി​ക് ആ​യി ജി​എ​സ്‌​ടി​ആ​ർ- 1ൽ ​ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ത്തി​ട്ടു​ള്ള എ​ല്ലാ​വ​രും എ​ല്ലാ മാ​സ​വും ന​ല്ക​ണം. ഇ​ൻ​വോ​യ്സു​ക​ളു​ടെ​യും ഡെ​ബി​റ്റ് നോ​ട്ടു​ക​ളു​ടെ​യും ക്രെ​ഡി​റ്റ് നോ​ട്ടു​ക​ളു​ടെ​യും മ​റ്റും വി​വ​ര​ങ്ങ​ൾ ന​ല്കേ​ണ്ട​താ​യി​ട്ടു​ണ്ട്. ഈ ​റി​ട്ടേ​ണ്‍ പ്ര​ധാ​ന​മാ​യും നി​കു​തി​ബാ​ധ്യ​ത​യെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​ഗ​തി​യി​ൽ അ​ടു​ത്ത മാ​സം 10നു ​മു​ന്പാ​യി​രു​ന്നു അ​വ ന​ല്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ, തു​ട​ക്ക​ത്തി​ലു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ കാ​ര​ണം 2017 ജൂ​ലൈ​യി​ലെ ജി​എ​സ്ടി​ആ​ർ -1 റി​ട്ടേ​ണ്‍ ന​ല്കേ​ണ്ട തീ​യ​തി 2017 ഒ​ക്‌​ടോ​ബ​ർ മൂ​ന്നു വ​രെ ദീ​ർ​ഘി​പ്പി​ച്ചി​ട്ടു​ണ്ട്.

ജി​എ​സ്ടി​ആ​ർ-1 ഇ​ൻ​പു​ട്ട് സ​ർ​വീ​സ് ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്സി​നും നോ​ണ്‍ റെ​സി​ഡ​ന്‍റ് ആ​യി​ട്ടു​ള്ള വി​ത​ര​ണ​ക്കാ​ർ​ക്കും കോ​ന്പോ​സി​ഷ​ൻ സ്കീം ​സ്വീ​ക​രി​ച്ച​വ​ർ​ക്കും ഉ​റ​വി​ട​ത്തി​ൽ നി​കു​തി പി​ടി​ക്കേ​ണ്ട​വ​ർ​ക്കും മ​റ്റും ബാ​ധ​ക​മ​ല്ല. സം​സ്ഥാ​ന​ത്തി​ന​ക​ത്ത് വി​ത​ര​ണം ചെ​യ്യു​ന്ന ച​ര​ക്കു​ക​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും വി​വ​ര​ങ്ങ​ൾ ഓ​രോ ഇ​ൻ​വോ​യ്സ് പ്ര​കാ​ര​വും ന​ല്കേ​ണ്ട​തു​ണ്ട്. സം​സ്ഥാ​ന​ത്തി​നു വെ​ളി​യി​ൽ ര​ജി​സ്ട്രേ​ഷ​നി​ല്ലാ​ത്ത ക​സ്റ്റ​മേ​ഴ്സി​ന് ര​ണ്ട​ര ല​ക്ഷം രൂ​പ​യ്ക്കു മു​ക​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന എ​ല്ലാ വി​ത​ര​ണ​ങ്ങ​ളു​ടെ​യും വി​വ​ര​ങ്ങ​ൾ ഇ​ൻ​വോ​യ്സ് അ​നു​സ​രി​ച്ച് ന​ല്കേ​ണ്ട​തു​ണ്ട്.

സം​സ്ഥാ​ന​ത്തി​ന​ക​ത്തു ര​ജി​സ്ട്രേ​ഷ​നി​ല്ലാ​ത്ത​വ​ർ​ക്ക് ന​ല്കു​ന്ന വി​ത​ര​ണ​ങ്ങ​ളു​ടെ ഓ​രോ നി​കു​തി​നി​ര​ക്കി​ലു​മു​ള്ള വ​സ്തു​ക്ക​ളു​ടെ​യും സേ​വ​ന​ത്തി​ന്‍റെ​യും ആ​കെ​യു​ള്ള തു​ക മാ​ത്ര​മാ​ണ് ന​ല്കേ​ണ്ട​ത്. സം​സ്ഥാ​ന​ത്തി​നു വെ​ളി​യി​ലു​ള്ള വി​ത​ര​ണ​ങ്ങ​ൾ​ക്കും ഓ​രോ നി​കു​തി​നി​ര​ക്കി​ലും ര​ണ്ട​ര ല​ക്ഷം രൂ​പ​യി​ൽ കു​റ​ഞ്ഞ ഇ​ൻ​വോ​യ്സി​ലു​ള്ള സ​പ്ലൈ​ക​ളു​ടെ ആ​കെ​യു​ള്ള തു​ക മാ​ത്രം ന​ല്കി​യാ​ൽ മ​തി. വി​ത​ര​ണ​ക്കാ​ര​ൻ ന​ട​ത്തു​ന്ന ഓ​രോ സ​പ്ലൈ​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ (ര​ജി​സ്ട്രേ​ഷ​ൻ ഉ​ള്ള​വ​ർ​ക്കു മാ​ത്രം) ബ​ന്ധ​പ്പെ​ട്ട ക​സ്റ്റ​മ​ർ​ക്ക്, ജി​എ​സ്ടി​ആ​ർ -2 എ​യു​ടെ പാ​ർ​ട്ട് എ​യി​ൽ നി​ർ​ദി​ഷ്ട തീ​യ​തി​ക്കു​ള്ളി​ൽ ല​ഭ്യ​മാ​കും.

ജി​എ​സ്ടി​ആ​ർ- 2

ജി​എ​സ്ടി​ആ​ർ -1 ഫ​യ​ൽ ചെ​യ്യേ​ണ്ട എ​ല്ലാ വി​ത​ര​ണ​ക്കാ​രും ജി​എ​സ്ടി​ആ​ർ 2ഉം ​നി​ർദി​ഷ്ട തീ​യ​തി​ക്കു​ള്ളി​ൽ ഫ​യ​ൽ ചെ​യ്യേ​ണ്ട​തു​ണ്ട്. സാ​ധാ​ര​ണ​ഗ​തി​യി​ൽ ഒ​രു മാ​സ​ത്തെ ജി​എ​സ്ടി​ആ​ർ- 2 റി​ട്ടേ​ണ്‍ അ​ടു​ത്ത മാ​സം 15നു ​മു​ന്പാ​യി​ട്ടാ​ണ് ഇ​ല​ക്‌​ട്രോ​ണി​ക് ആ​യി ഫ​യ​ൽ ചെ​യ്യേ​ണ്ട​ത്. എ​ന്നാ​ൽ, 2017 ജൂ​ലൈ​യി​ലെ ഇ​ട​പാ​ടു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ന​ല്കു​ന്ന​തി​നു​ള്ള സ​മ​യം ദീ​ർ​ഘി​പ്പി​ച്ച് ന​ല്കി​യി​ട്ടു​ണ്ട്. ഇ​ൻ​പു​ട്ട് ടാ​ക്സി​ന്‍റെ ക്രെ​ഡി​റ്റ് ല​ഭി​ക്കു​ന്ന​ത് ഈ ​റി​ട്ടേ​ണ്‍ അ​നു​സ​രി​ച്ചാ​ണ്. റി​വേ​ഴ്സ് ചാ​ർ​ജ് മെ​ക്കാ​നി​സം മൂ​ലം നി​കു​തി അ​ട​ച്ച ഇ​ൻ​വേ​ർ​ഡ് സ​പ്ലൈ​ക​ളു​ടെ​യും ഇ​റ​ക്കു​മ​തി ചെ​യ്ത ച​ര​ക്കു​ക​ളു​ടെ​യും ​സേ​വ​ന​ത്തി​ന്‍റെ​യും വി​വ​ര​ങ്ങ​ളും ഇ​വി​ടെ ന​ല്ക​ണം.

ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റി​ന് അ​ർ​ഹ​ത​യി​ല്ലാ​ത്ത സ​പ്ലൈ​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ ഇ​ൻ​വോ​യി​സ് തി​രി​ച്ച് ന​ല്കേ​ണ്ട​തു​ണ്ട്. ജി​എ​സ്ടി​ആ​ർ- 2 എ​യി​ൽ സൂ​ചി​പ്പി​ക്ക​പ്പെ​ട്ട വി​വ​ര​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും തെ​റ്റു​ക​ൾ ക​ട​ന്നു​കൂ​ടി​യി​ട്ടു​ണ്ടെ​ന്നു ബോ​ധ്യ​മാ​യാ​ൽ ഫോം ​ന​ന്പ​ർ ജി​എ​സ്ടി​ആ​ർ 1 എ​യി​ൽ തി​രു​ത്ത​ലി​ന് അ​പേ​ക്ഷി​ക്കാം. തി​രു​ത്ത​ൽ അം​ഗീ​ക​രി​ച്ചാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജി​എ​സ്ടി​ആ​ർ 1 റി​ട്ടേ​ണ്‍ അ​നു​സ​രി​ച്ച് ക​റ​ക്ട് ചെ​യ്യ​പ്പെ​ടും.


ജി​എ​സ്ടി​ആ​ർ - 3

ഇ​ൻ​വേ​ഡ് സ​പ്ലൈ​ക​ളു​ടെ​യും ഒൗ​ട്ട്‌​വേ​ഡ് സ​പ്ലൈ​ക​ളു​ടെ​യും അ​ട​യ്ക്കേ​ണ്ട നി​കു​തി​യു​ടെ​യും അ​ട​ച്ച നി​കു​തി​യു​ടെ​യും വി​വ​ര​ങ്ങ​ളാ​ണ് ഇ​തി​ലു​ൾ​പ്പെ​ടു​ന്ന​ത്. ജി​എ​സ്ടി​ആ​ർ-1 ൽ ​ഫ​യ​ൽ ചെ​യ്ത വി​വ​ര​ങ്ങ​ളും ജി​എ​സ്ടി​ആ​ർ-2​ൽ ഫ​യ​ൽ ചെ​യ്ത വി​വ​ര​ങ്ങ​ളും ഓ​ട്ടോ​മാ​റ്റി​ക് ആ​യി ജി​എ​സ്ടി​ആ​ർ- 3യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടും.

സാ​ധാ​ര​ണ​ഗ​തി​യി​ൽ ഓ​രോ മാ​സ​ത്തെ​യും ജി​എ​സ്ടി​ആ​ർ- 3 അ​ടു​ത്ത​മാ​സം 20നു ​മു​ന്പാ​യി​ട്ടാ​ണ് സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ, തു​ട​ക്ക​മാ​സ​ങ്ങ​ളി​ൽ സ​മ​യം ദീ​ർ​ഘി​പ്പി​ച്ചു ന​ല്കി​യി​ട്ടു​ണ്ട്. ജി​എ​സ്ടി​ആ​ർ -1ഉം ​ജി​എ​സ്ടി​ആ​ർ - 2 ഉം ​ന​ല്കി​യ​വ​ർ​ക്കു മാ​ത്ര​മേ ജി​എ​സ്ടി​ആ​ർ- 3 ഫ​യ​ൽ ചെ​യ്യേ​ണ്ട ബാ​ധ്യ​ത ഉ​ണ്ടാ​വു​ന്നു​ള്ളൂ. റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്ക് നോ​ട്ടീ​സ് ല​ഭി​ക്കും.

ജി​എ​സ്ടി​ആ​ർ - 4

കോ​ന്പോ​സി​ഷ​ൻ സ്കീം ​സ്വീ​ക​രി​ച്ച വി​ത​ര​ണ​ക്കാ​ർ ത്രൈ​മാ​സ റി​ട്ടേ​ണു​ക​ളാ​ണു ന​ല്കേ​ണ്ട​ത്. ജൂ​ലൈ, ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ കാ​ല​ഘ​ട്ട​ത്തി​ലെ റി​ട്ടേ​ണ്‍ ജി​എ​സ്ടി​ആ​ർ- 4ൽ ​സാ​ധാ​ര​ണ​ഗ​തി​യി​ൽ ഒ​ക്‌​ടോ​ബ​ർ 18നാ​ണ് ഫ​യ​ൽ ചെ​യ്യേ​ണ്ട​ത്. തു​ട​ക്ക​മാ​സ​ങ്ങ​ൾ ആ​യ​തു​കൊ​ണ്ട് ഈ ​തീ​യ​തി ദീ​ർ​ഘി​പ്പി​ച്ചു ന​ല്കു​മോ​യെ​ന്ന് അ​റി​വാ​യി​ട്ടി​ല്ല.

മ​റ്റു റി​ട്ടേ​ണു​ക​ൾ

ജി​എ​സ്ടി​ആ​ർ- 5

നോ​ണ്‍ റെ​സി​ഡ​ന്‍റ് ആ​യി​ട്ടു​ള്ള വി​ത​ര​ണ​ക്കാ​ർ പ്ര​തി​മാ​സ ഇ​ട​പാ​ടു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ജി​എ​സ്ടി​ആ​ർ- 5ൽ ​അ​ടു​ത്ത മാ​സം 20നു ​മു​ന്പു ന​ല്ക​ണം. എ​ന്നാ​ൽ, ഏ​തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ൽ ബി​സി​ന​സ് അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​തി​നു​ശേ​ഷം ഏ​ഴു ദി​വ​സ​ത്തി​ന​കം പ്ര​സ്തു​ത റി​ട്ടേ​ണ്‍ ന​ല്ക​ണം.

ജി​എ​സ്ടി​ആ​ർ - 6

ഇ​ൻ​പു​ട്ട് സ​ർ​വീ​സ് ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്സ് പ്ര​തി​മാ​സ ഇ​ട​പാ​ടു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ജി​എ​സ്ടി​ആ​ർ-6​ൽ അ​ടു​ത്ത​ മാ​സം 13നു ​മു​ന്പാ​യി ന​ല്ക​ണം.

ജി​എ​സ്ടി​ആ​ർ- 7

സ്രോ​ത​സി​ൽ നി​കു​തി പി​ടി​ക്കേ​ണ്ട എ​ല്ലാ ഇ​ട​പാ​ടു​കാ​രും പ്ര​തി​മാ​സ റി​ട്ടേ​ണു​ക​ൾ അ​ടു​ത്ത​മാ​സം 10നു ​മു​ന്പ് ന​ല്കേ​ണ്ട​തു​ണ്ട്.

ജി​എ​സ്ടി​ആ​ർ- 8

എ​ല്ലാ ഈ ​കൊ​മേ​ഴ്സ് ഓ​പ്പ​റേ​റ്റ​ർ​മാ​രും അ​വ​ർ മു​ഖാ​ന്ത​രം ന​ട​ത്തി​യി​രി​ക്കു​ന്ന എ​ല്ലാ വി​ത​ര​ണ​ങ്ങ​ളു​ടെ​യും വി​വ​ര​ങ്ങ​ളും ക​ള​ക്ട് ചെ​യ്ത നി​കു​തി​യു​ടെ​യും പ്ര​തി​മാ​സ വി​വ​ര​ങ്ങ​ൾ അ​ടു​ത്ത​മാ​സം 10നു ​മു​ന്പാ​യി ജി​എ​സ്ടി​ആ​ർ- 8 എ​ന്ന ഫോ​മി​ൽ ന​ല്കേ​ണ്ട​തു​ണ്ട്.

വാ​ർ​ഷി​ക റി​ട്ടേ​ണു​ക​ൾ-

ജി​എ​സ്ടി​ആ​ർ - 9

ര​ജി​സ്ട്രേ​ഷ​നെ​ടു​ത്തി​ട്ടു​ള്ള എ​ല്ലാ​വ​രും ഓ​രോ സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ​യും ആ​ന്വ​ൽ റി​ട്ടേ​ണ്‍ ആ ​വ​ർ​ഷം ഡി​സം​ബ​ർ 31നു ​മു​ന്പു ന​ല്ക​ണം. 2017 - 18ലെ ​വാ​ർ​ഷി​ക റി​ട്ടേ​ണ്‍ 2018 ഡി​സം​ബ​ർ 31നു ​മു​ന്പ് ന​ല്കി​യാ​ൽ മ​തി. കോ​ന്പോ​സി​ഷ​ൻ സ്വീ​ക​രി​ച്ച​വ​ർ ഫോം ​ന​ന്പ​ർ- 9 എ​യി​ലും ഇ​ല​ക്‌​ട്രോ​ണി​ക് കോ​മേ​ഴ്സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫോം ​ന​ന്പ​ർ 9 ബി​യി​ലു​മാ​ണ് ആ​ന്വ​ൽ റി​ട്ടേ​ണ്‍ ന​ല്കേ​ണ്ട​ത്. തീ​യ​തി​ക​ളി​ൽ മാ​റ്റം ഇ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.