കാതൽ മേഖലയിൽ മികച്ച വളർച്ച
Tuesday, October 3, 2017 11:32 AM IST
ന്യൂ​ഡ​ൽ​ഹി: ഓ​ഗ​സ്റ്റി​ൽ എ​ട്ടു​ കാ​ത​ൽ വ്യ​വ​സാ​യ​ങ്ങ​ൾ മി​ക​ച്ച വ​ള​ർ​ച്ച കാ​ണി​ച്ചു. ത​ലേ ഓ​ഗ​സ്റ്റി​നെ അ​പേ​ക്ഷി​ച്ചു 4.6 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​ത് അ​ഞ്ചു മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വ​ള​ർ​ച്ച​യാ​ണ്.ക​ൽ​ക്ക​രി, പ്ര​കൃ​തി​വാ​ത​കം, വൈ​ദ്യു​തി എ​ന്നീ മൂ​ന്നു മേ​ഖ​ല​ക​ളാ​ണു സൂ​ചി​ക കു​തി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​ത്.

ക​ൽ​ക്ക​രി ഉ​ത്പാ​ദ​നം 15.3 ശ​ത​മാ​ന​വും പ്ര​കൃ​തി​വാ​ത​ക ഉ​ത്പാ​ദ​നം 4.2 ശ​ത​മാ​ന​വും വ​ർ​ധി​ച്ചു. വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​ൽ 10.3 ശ​ത​മാ​ന​മാ​ണു വ​ർ​ധ​ന.

എ​ന്നാ​ൽ ക്രൂ​ഡ് ഓ​യി​ൽ ഉ​ത്പാ​ദ​ന​ത്തി​ൽ 1.6 ശ​ത​മാ​നം കു​റ​വു​ണ്ടാ​യി. രാ​സ​വ​ള ഉ​ത്പാ​ദ​ന​ത്തി​ൽ 0.7 ശ​ത​മാ​ന​വും സി​മ​ന്‍റ് ഉ​ത്പാ​ദ​ന​ത്തി​ൽ 1.3 ശ​ത​മാ​ന​വും ഇ​ടി​വു​ണ്ടാ​യി.

ഉ​രു​ക്ക് ഉ​ത്പാ​ദ​നം മൂ​ന്നു ശ​ത​മാ​ന​വും റി​ഫൈ​ന​റി ഉ​ത്പ​ന്ന​ങ്ങ​ൾ 2.4 ശ​ത​മാ​ന​വും വ​ർ​ധി​ച്ചു.ഏ​പ്രി​ൽ-​ഓ​ഗ​സ്റ്റ് കാ​ല​യ​ള​വി​ൽ ഈ ​എ​ട്ടു വ്യ​വ​സാ​യ മേ​ഖ​ല​ക​ളു​ടെ മൊ​ത്തം വ​ള​ർ​ച്ച മൂ​ന്നു ശ​ത​മാ​ന​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.