വാഹനനിർമാതാക്കൾക്ക് നേട്ടങ്ങളുടെ സെപ്റ്റംബർ
വാഹനനിർമാതാക്കൾക്ക് നേട്ടങ്ങളുടെ സെപ്റ്റംബർ
Tuesday, October 3, 2017 11:32 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ​വാ​ഹ​ന വി​പ​ണി​യി​ൽ ഉ​ണ​ർ​വേ​കി​യാ​ണ് സെ​പ്റ്റം​ബ​ർ മാ​സം ക​ട​ന്നു​പോ​കു​ന്ന​ത്. മാ​രു​തി സു​സു​കി പോ​യ മാ​സം 163,071 യു​ണി​റ്റു​ക​ൾ് വി​റ്റു. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ക​ന്പ​നി​യു​ടെ ക​യ​റ്റു​മ​തി​യും ഈ ​ക​ണ​ക്കി​ൽ​പ്പെ​ടു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് വി​ൽ​പ്പന​യി​ൽ 9.3 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് ഇ​ക്കു​റി നേ​ടാ​നാ​യ​തെ​ന്നും മാ​രു​തി സു​സു​കി അ​റി​യി​ച്ചു. ഹോ​ണ്ട​ കാ​ർ​സി​ന്‍റെ വി​ൽ​പ്പ​ന​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 21 ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി, 18,257 യൂ​ണി​റ്റു​ക​ളാ​ണ് ക​ന്പ​നി ഇ​ക്കു​റി വി​റ്റ​ത്. ഹ്യു​ണ്ടാ​യി മോ​ട്ടോ​ഴ്​സ് 50,028 യു​ണി​റ്റു​ക​ളാ​ണ് പോ​യ മാ​സം വി​റ്റ​ത്്. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ​സ​മ​യം ഹൂ​ണ്ടാ​യി വി​റ്റ​ത് 42,605 യൂ​ണി​റ്റു​ക​ൾ ​മാ​ത്ര​മാ​യി​രു​ന്നു. വെ​ർ​മ, ഐ20 ,​ഐ 10 എ​ന്നീ മോ​ഡ​ലു​ക​ൾ​ക്കാ​ണ് പോ​യ മാ​സം ആ​വ​ശ്യ​ക്കാ​രേ​റി​യ​തെ​ന്നും ഹൂ​ണ്ടാ​യി വ​ക്‌താ​വ് പ​റ​ഞ്ഞു.


ടാ​റ്റ മോ​ട്ടോ​ഴ്സി​നും നേ​ട്ട​ങ്ങ​ളു​ടെ പ​ട്ടി​ക​യാ​ണ് നി​ര​ത്താ​നു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 25 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി 53,965 യൂ​ണി​റ്റു​ക​ളാ​ണ് ക​ന്പ​നി​ക്ക് വി​ല്ക്കാ​നാ​യ​ത്. എ​ന്നാ​ൽ പോ​യ​മാ​സം ക​ന്പ​നി​യു​ടെ ക​യ​റ്റു​മ​തി​യി​ൽ 27 ശ​ത​മാ​നം കു​റ​വു​ണ്ടാ​യ​താ​യി ടാറ്റ​മോ​ട്ടോ​ഴ്സ് അ​റി​യി​ച്ചു. ദീ​പാ​വ​ലി ആ​ഘോ​ഷം വ​രു​ന്ന​തി​നാ​ൽ ഈ ​മാ​സ​വും വാ​ഹ​ന​നി​ർ​മാ​താ​ക്ക​ൾ​ക്കു നേ​ട്ടം സ​മ്മാ​നി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.