ആപ്പിളിന്‍റെ വരുമാനം ഇരട്ടിയായെന്ന് ടിം കുക്ക്
ആപ്പിളിന്‍റെ  വരുമാനം ഇരട്ടിയായെന്ന്  ടിം കുക്ക്
Saturday, November 4, 2017 1:22 PM IST
ബം​ഗ​ളൂ​രു: സെ​പ്റ്റം​ബ​റി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ ആ​പ്പി​ളി​ന്‍റെ ഇ​ന്ത്യ​യി​ലെ വ​രു​മാ​നം ര​ണ്ടു മ​ട​ങ്ങാ​യി വ​ർ​ധി​ച്ചെ​ന്ന് സി​ഇ​ഒ ടിം ​കു​ക്ക്.

ഐ​പാ​ഡ് വി​ല്പ​ന അ​തി​വേ​ഗം ഉ​യ​രു​ന്ന രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​ന്ത്യ. സെ​പ്റ്റം​ബ​ർ ത്രൈ​മാ​സ​ത്തി​ൽ ഐ​പാ​ഡി​ന്‍റെ ആ​കെ വി​ല്പ​ന 11 ശ​ത​മാ​നം ഉ​യ​ർ​ന്നു. ഇ​ന്ത്യ​യി​ൽ വി​ല്പ​ന 39 ശ​ത​മാ​നം ഉ​യ​ർ​ന്നു. ചൈ​ന​യി​ൽ 25 ശ​ത​മാ​ന​മാ​ണ് ഉ​യ​ർ​ച്ച.


2017-18 സാ​ന്പ​ത്തി​കവ​ർ​ഷം അ​വ​സാ​നി​ക്കു​ന്പോ​ൾ ആ​പ്പി​ളി​ന്‍റെ ഇ​ന്ത്യ​യി​ലെ വ​രു​മാ​നം 300 കോ​ടി ഡോ​ള​റാ​യി ഉ​യ​രു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. 2015-16 കാ​ല​ഘ​ട്ട​ത്തി​ൽ ര​ജി​സ്ട്രാ​ർ ഓ​ഫ് ക​മ്പ​നീ​സി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട ആ​പ്പി​ളി​ന്‍റെ വ​രു​മാ​നം 9,900 കോ​ടി രൂ​പ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.