സ്മാർ‌ട്ട് അർബൻ സ്കൂട്ടർ എന്ന ഗ്രേസിയ
സ്മാർ‌ട്ട് അർബൻ സ്കൂട്ടർ എന്ന ഗ്രേസിയ
Saturday, November 4, 2017 1:22 PM IST
ഓട്ടോസ്പോട്ട്/ഐബി

യു​വ​ത്വ​ത്തി​ന്‍റെ പ്ര​സ​രി​പ്പോ​ടെ ഹോ​ണ്ട മോ​ട്ടോ​ർ ​സൈ​ക്കി​ൾ ആ​ൻ​ഡ് സ്കൂ​ട്ട​ർ ഇ​ന്ത്യ അ​വ​ത​രി​പ്പി​ക്കു​ന്ന പ്രീ​മി​യം സ്കൂ​ട്ട​റാ​ണ് ഗ്രേ​സി​യ. ബു​ധ​നാ​ഴ്ച വി​പ​ണി​യി​ലെ​ത്തു​ന്ന ഗ്രേ​സി​യ​യു​ടെ ബു​ക്കിം​ഗ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 2000 രൂ​പ അ​ട​ച്ച് സ്കൂ​ട്ട​ർ ബു​ക്ക് ചെ​യ്യാം.

ആ​ക​ർ​ഷി​ക്കു​ന്നഡി​സൈ​നും ഫീ​ച്ച​റു​ക​ളും

സ്പോ​ർ​ട്ടി സ്കൂ​ട്ട​റു​ക​ൾ​ക്ക് പ്ര​ചാ​ര​മേ​റി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹോ​ണ്ട​ ഗ്രേ​സി​യ​യു​ടെ പി​റ​വി. സ്റ്റൈ​ലി​ഷ് സ്കൂ​ട്ട​ർ സ്വ​ന്ത​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന യു​വാ​ക്ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് മി​ക​ച്ച പെ​ർ​ഫോ​മ​ൻ​സു​ള്ള ഗ്രേ​സി​യ ത​യാ​റാ​ക്കി​യി​രിക്കു​ന്ന​ത്. വി ​ആ​കൃ​തി​യി​ലു​ള്ള ഹെ​ഡ്‌​ലാ​ന്പി​നൊ​പ്പം വ​ലി​യ ഇ​ൻ​ഡി​ക്കേ​റ്റ​റും ഡു​വ​ൽ ടോ​ണ്‍ ക​ള​റും വാ​ഹ​ന​ത്തി​ന്‍റെ മാ​റ്റു കൂ​ട്ടു​ന്നു.
സെ​മി ഡി​ജി​റ്റ​ൽ ഇ​ൻ​സ്ട്രു​മെ​ന്‍റ് ക​ണ്‍സോ​ളു​ള്ള ഗ്രേ​സി​യ​യു​ടെ ബോ​ഡി പൂ​ർ​ണ​മാ​യും ഫൈ​ബ​റാ​ണ്. ഹോ​ണ്ട ആ​ക്ടീ​വ 125ന്‍റെ പ്ലാ​റ്റ്ഫോ​മി​ൽ രൂ​പം​കൊ​ണ്ടി​രി​ക്കു​ന്ന വാ​ഹ​ന​ത്തി​ന് ആ​ക്ടീ​വ​യേ​ക്കാ​ളും ഭാ​രം കു​റ​വാ​യ​തി​നാ​ൽ മി​ക​ച്ച യാ​ത്രാ​നു​ഭ​വം ന​ല്കാ​ൻ ക​ഴി​യും.

മു​ന്നി​ൽ ഡി​സ്ക് ബ്രേ​ക്ക്

ര​ണ്ടു വീ​ലു​ക​ളും അ​ലോ​യ് ആ​ണെ​ന്നു മാ​ത്ര​മ​ല്ല, മു​ന്നി​ൽ ഡി​സ്ക് ബ്രേ​ക്ക് സം​വി​ധാ​ന​മാ​ണ് ഗ്രേ​സി​യ​യ്ക്കു​ള്ള​ത്. മു​ന്നി​ൽ 12 ഇ​ഞ്ച് അ​ലോ​യ്ക്കൊ​പ്പം ഹോ​ണ്ട​യു​ടെ സ്വ​ന്തം സാ​ങ്കേ​തി​ക​വി​ദ്യ​യാ​യ കോം​ബി ബ്രേ​ക്ക് സി​സ്റ്റം (സി​ബി​എ​സ്) ന​ല്കി​യി​രി​ക്കു​ന്നു. മു​ന്നി​ൽ ടെ​ലി​സ്കോ​പി​ക് ഫോ​ർ​ക്കു​ക​ളും പിന്നി​ൽ സ്പ്രിം​ഗ് ലോ​ഡ​ഡ് ഹൈ​ഡ്രോ​ളി​ക് സ​സ്പെ​ൻ​ഷ​നും. ഫ്ലോ​ർ ബോ​ർ​ഡി​ൽ ചെ​റി​യ സ്റ്റോ​റേ​ജ് സ്പേ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തി​നൊ​പ്പം യാ​ത്ര​യ്ക്കി​ടെ മൊ​ബൈ​ൽ ചാ​ർ​ജ് ചെ​യ്യാ​ൻ യു​എ​സ്ബി സോ​ക്ക​റ്റു​മു​ണ്ട്.


125 സി​സി ക​രു​ത്ത്

ആ​ക്ടീ​വ 125ന്‍റെ 125 സി​സി എ​യ​ർ​കൂ​ൾ​ഡ് എ​ൻ​ജി​നാ​ണ് ഗ്രേ​സി​യ​യു​ടെ​യും ക​രു​ത്ത്. 8.5 ബി​എ​ച്ച്പി ക​രു​ത്തി​ൽ 10.54 എ​ൻ​എം ടോ​ർ​ക്ക് ഈ ​എ​ൻ​ജി​ൻ ഉ​ത്പാ​ദി​പ്പി​ക്കു​ന്നു.
വെ​സ്പ വി​എ​ക്സ്125, സു​സു​കി ആ​ക്സ​സ് 125, മ​ഹീ​ന്ദ്ര ഗ​സ്റ്റോ 125 എ​ന്നീ മോ​ഡ​ലു​ക​ളാ​ണ് ഗ്രേ​സി​യ​യു​ടെ എ​തി​രാ​ളി​ക​ൾ.

സു​ര​ക്ഷ

മു​ന്നി​ൽ ഡി​സ്ക്, പി​ന്നി​ൽ ഡ്രം ​ബ്രേ​ക്കു​ക​ളു​മാ​യി മി​ക​ച്ച ബ്രേ​ക്കിം​ഗ് സം​വി​ധാ​ന​മാ​ണ് ഗ്രേ​സി​യ​യ്ക്കു​ള്ള​ത്. ഓ​ട്ടോ ഹെ​ഡ്‌​ലാ​ന്പ് ഓ​ണ്‍ (എ​എ​ച്ച്ഒ) ടെ​ക്നോ​ള​ജി അ​നു​സ​രി​ച്ചാ​ണ് ഹെ​ഡ്‌​ലാ​ന്പ് അ​സം​ബ്ലി ചെ​യ്തി​രി​ക്കു​ന്ന​ത്. വാ​ഹ​നം സ്റ്റാ​ർ​ട്ട് ചെ​യ്യു​ന്പോ​ൾ മു​ത​ൽ ഹെ​ഡ്‌​ലാ​ന്പ് ഓ​ണാ​യി​രി​ക്കു​ന്ന ഈ ​സാ​ങ്കേ​തി​ക​വി​ദ്യ യാ​ത്ര​ക്കാ​ർ​ക്ക് റോ​ഡ് കൂ​ടു​ത​ൽ ദൃ​ശ്യ​മാ​ക്കു​ന്ന​തി​നൊ​പ്പം അ​പ​ക​ടസാ​ധ്യ​ത കു​റ​യ്ക്കു​മെ​ന്നു​മാ​ണ് അ​നു​മാ​നി​ക്ക​പ്പെ​ടു​ന്ന​ത്.

വി​ല

ആ​ക്ടീ​വ 125ന്‍റെ മു​ക​ളി​ലാ​ണ് ഗ്രേ​സി​യ​യു​ടെ സ്ഥാ​നം. കൃ​ത്യ​മാ​യ വി​ല​വി​വ​രം ക​ന്പ​നി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ലെ​ങ്കി​ലും ഏ​ക​ദേ​ശം 65,000 രൂ​പ​യാ​ണ് (എ​ക്സ് ഷോ​റൂം) ഗ്രേ​സി​യ​യു​ടെ വി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.