എൻജിനിയർമാരെ റാഞ്ചാൻ ആപ്പിൾ ഇന്ത്യയിലേക്ക്
എൻജിനിയർമാരെ റാഞ്ചാൻ ആപ്പിൾ ഇന്ത്യയിലേക്ക്
Monday, November 6, 2017 1:40 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള ഐ​ടി ക​മ്പ​നി​ക​ൾ ഇ​ന്ത്യ​യി​ലെ എ​ൻ​ജി​നി​യ​ർ​മാ​രെ റാ​ഞ്ചു​ന്പോ​ൾ ഇ​തു​വ​രെ തി​രി​ഞ്ഞുനോ​ക്കാ​തി​രു​ന്ന ആ​പ്പി​ൾ ക​മ്പ​നി​ക്കു മ​നം​മാ​റ്റം. ആ​ദ്യ​മാ​യി എ​ൻ​ജി​നി​യ​ർ​മാ​രെ തേ​ടി ആ​പ്പി​ൾ ഇ​ന്ത്യ​യി​ലേ​ക്കു വ​രു​ന്നു. റി​ക്രൂ​ട്ട്മെ​ന്‍റി​നാ​യി ഹൈ​ദ​രാ​ബാ​ദി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി​യി​ൽ (ഐ​ഐ​ഐ​ടി-​എ​ച്ച്) ആ​പ്പി​ൾ അ​ധി​കൃ​ത​ർ എ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഏ​തു വി​ധ​ത്തി​ലു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ​യാ​ണ് ആ​പ്പി​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ന്നു വ്യ​ക്ത​മ​ല്ലെ​​ന്ന് ഐ​ഐ​ഐ​ടി-​എ​ച്ച് പ്ലേ​സ്മെ​ന്‍റ് മേ​ധാ​വി ടി.​വി. ദേ​വി പ്ര​സാ​ദ് പ​റ​ഞ്ഞു.


ബി ​ടെ​ക്, എം ​ടെ​ക്, എം​എ​സ്‌​സി വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി 350 വി​ദ്യാ​ർ​ഥി​ക​ൾ ആ​പ്പി​ളി​ന്‍റെ ഇ​ന്‍റ​ർ​വ്യൂ​വി​ന് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ആ​പ്പി​ളി​നെ കൂ​ടാ​തെ മൈ​ക്രോ​സോ​ഫ്റ്റ്, ഗൂ​ഗി​ൾ, ഫി​ലി​പ്സ് തു​ട​ങ്ങി​യ ക​മ്പ​നി​ക​ളും ഐ​ഐ​ഐ​ടി-​എ​ച്ചി​ൽ പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.
ഇ​ന്‍റ​ർ​വ്യൂ അ​ടു​ത്ത മാ​സം ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.