ഓ​ഹ​രി​ക​ൾ​ക്കും രൂ​പ​യ്ക്കും ഇ​ടി​വ്
Tuesday, November 7, 2017 1:58 PM IST
മും​ബൈ: റി​ക്കാ​ർ​ഡ് നി​ല​വാ​ര​ത്തി​ലേ​ക്കു തു​ട​ക്ക​ത്തി​ൽ ക​യ​റി​യശേ​ഷം ഓ​ഹ​രി​ക​ൾ കു​ത്ത​നെ താ​ണു. സൗ​ദി സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല ഉ​യ​രു​ന്ന​താ​ണു ക​ന്പോ​ള​ത്തെ വി​ഷ​മി​പ്പി​ച്ച​ത്. ഇ​ന്ത്യ​ൻ ഔ​ഷ​ധ ക​ന്പ​നി​ക​ൾ​ക്കെ​തി​രേ അ​മേ​രി​ക്ക​ൻ എ​ഫ്ഡി​എ (ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​ഥോ​റി​റ്റി) എ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ളും പ്ര​ശ്ന​മാ​യി. രൂ​പ​യും താ​ഴ്ച​യി​ലാ​ണ്.

സെ​ൻ​സെ​ക്സ് 360.43 പോ​യി​ന്‍റ് (1.07 ശ​ത​മാ​നം) താ​ണ് 33,370.76-ൽ ​ക്ലോ​സ് ചെ​യ്തു. നി​ഫ്റ്റി 101.65 പോ​യി​ന്‍റ് (0.97 ശ​ത​മാ​നം) കു​റ​ഞ്ഞ് 10,350.15 ആ​യി. രാ​വി​ലെ സെ​ൻ​സെ​ക്സ് 33,865.95 എ​ന്ന റി​ക്കാ​ർ​ഡി​ൽ തൊ​ട്ട​താ​ണ്.


ജ​പ്പാ​ന്‍റെ നി​ക്കൈ സൂ​ചി​ക 25 വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ന​ലെ ക്ലോ​സ് ചെ​യ്ത​ത്. 22,666.80 ആ​യി നി​ക്കൈ 225 സൂ​ചി​ക. ത​ലേ​ന്ന് അ​മേ​രി​ക്ക​യു​ടെ ഡൗ ​ജോ​ൺ​സ് സൂ​ചി​ക 23,548.42 എ​ന്ന റി​ക്കാ​ർ​ഡ് ഉ​യ​ര​ത്തി​ൽ എ​ത്തി​യി​രു​ന്നു.
ഇ​ന്ത്യ​ൻ രൂ​പ​യ്ക്കു ര​ണ്ടു​ ദി​വ​സ​മാ​യി ക്ഷീ​ണ​മാ​ണ്. ഡോ​ള​ർ നി​ര​ക്കു ര​ണ്ടു​ ദി​വ​സം കൊ​ണ്ട് 52 പൈ​സ കൂ​ടി. 65.07 രൂ​പ​യി​ലാ​ണു ഡോ​ള​ർ ഇ​ന്ന​ലെ ക്ലോ​സ് ചെ​യ്ത​ത്.
ലൂ​പി​ൻ, സി​പ്ല തു​ട​ങ്ങി​യ ഔ​ഷ​ധ ക​ന്പ​നി​ക​ൾ​ക്ക് ഇ​ന്ന​ലെ വി​ല ഗ​ണ്യ​മാ​യി കു​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.