ചില്ലറവിലകൾ കുതിക്കുന്നു
ചില്ലറവിലകൾ കുതിക്കുന്നു
Monday, November 13, 2017 12:47 PM IST
ന്യൂ​ഡ​ൽ​ഹി: ചി​ല്ല​റ​വി​ല​ക്ക​യ​റ്റം വീ​ണ്ടും വ​ർ​ധി​ച്ചു. സെ​പ്റ്റം​ബ​റി​ലെ 3.28 ശ​ത​മാ​ന​ത്തി​ന്‍റെ സ്ഥാ​ന​ത്ത് ഒ​ക്‌‌​ടോ​ബ​റി​ൽ 3.58 ശ​ത​മാ​ന​മാ​യി ഉ​പ​ഭോ​ക്തൃ വി​ല​സൂ​ചി​ക (സി​പി​ഐ) ആ​ധാ​ര​മാ​ക്കി​യു​ള്ള വി​ല​ക്ക​യ​റ്റം. എ​ന്നാ​ൽ, ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ക്‌‌​ടോ​ബ​റി​ലെ 4.2 ശ​ത​മാ​ന​ത്തി​ലും കു​റ​വാ​ണി​ത്.

ഭ​ക്ഷ്യ​വി​ല​ക്ക​യ​റ്റം 1.9 ശ​ത​മാ​ന​മാ​യി. സെ​പ്റ്റം​ബ​റി​ൽ 1.25 ശ​ത​മാ​ന​മാ​യി​രു​ന്നു അ​ത്. പ​യ​ർവ​ർ​ഗ​ങ്ങ​ളു​ടെ വി​ല​സൂ​ചി​ക​യി​ൽ 23.13 ശ​ത​മാ​നം കു​റ​വു​ വ​ന്ന​താ​ണ്. ഭ​ക്ഷ്യ​വി​ല​ക്ക​യ​റ്റം താ​ഴ്ത്തി​നി​ർ​ത്തി​യ​ത്. പ​ച്ച​ക്ക​റി​ക​ൾ​ക്ക് 7.47 ശ​ത​മാ​നം, പ​ഞ്ച​സാ​ര​യ്ക്ക് 6.75 ശ​ത​മാ​നം, പ​ഴ​ങ്ങ​ൾ​ക്ക് 5.05 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ വി​ല കൂ​ടി.


ഇ​ന്ധ​ന​വി​ല 6.36 ശ​ത​മാ​ന​വും പാ​ർ​പ്പി​ട​ത്തി​നു​ള്ള ചെ​ല​വ് 6.68 ശ​ത​മാ​ന​വും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് 6.91 ശ​തമാന​വും വി​ല കൂ​ടി.

ജൂ​ണി​ൽ 1.46 ശ​ത​മാ​ന​മാ​യി​രു​ന്ന ചി​ല്ല​റവി​ല​ക്ക​യ​റ്റം ജൂ​ലൈ​യി​ൽ 2.38-ഉം ​ഓ​ഗ​സ്റ്റി​ലും സെ​പ്റ്റം​ബ​റി​ലും 3.28 ശ​ത​മാ​ന​വും വ​ർ​ധി​ച്ചി​രു​ന്നു. റി​സ​ർ​വ് ബാ​ങ്കി​ന്‍റെ നി​ഗ​മ​ന​ങ്ങ​ൾ ശ​രി​വ​യ്ക്കു​ന്ന​താ​ണ് സൂ​ചി​ക​യി​ലെ മാ​റ്റം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.