മെഥനോൾ ചേർത്ത പെട്രോൾ ലാഭകരം: നിതിൻ ഗഡ്കരി
Monday, December 11, 2017 1:10 PM IST
ന്യൂ​ഡ​ൽ​ഹി: പെ​ട്രോ​ളി​ൽ 15 ശ​ത​മാ​നം മെ​ഥ​നോ​ൾ ചേ​ർ​ത്ത ബ്ലെ​ൻ​ഡിം​ഗ് പെ​ട്രോ​ൾ രാ​ജ്യ​ത്ത് പ്ര​ചാ​ര​ത്തി​ലാ​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി. ക​ൽ​ക്ക​രി​യി​ൽ​നി​ന്ന് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മെ​ഥ​നോ​ൾ ലി​റ്റ​റി​ന് 22 രൂ​പ​യേ ചെ​ല​വ് വ​രു​ന്നു​ള്ളൂ. പെ​ട്രോ​ൾ​വി​ല 80 രൂ​പ വ​രു​ന്ന സ്ഥാ​ന​ത്താ​ണി​ത്. ക​ൽ​ക്ക​രി​യി​ൽ​നി​ന്നു​ള്ള ഉ​പോ​ത്പ​ന്ന​മാ​യി ചൈ​ന ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മെ​ഥ​നോ​ളി​ന് 17 രൂ​പ​യേ ചെ​ല​വ് വ​രു​ന്നു​ള്ളൂ. പെ​ട്രോ​ളി​ൽ മെ​ഥ​നോ​ൾ ചേ​ർ​ക്കു​ന്ന​തു​വ​ഴി ചെ​ല​വ് കു​റ​യും, മ​ലി​നീ​ക​ര​ണ​വും കു​റ​യും- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മും​ബൈ​യി​ലെ ദീ​പ​ക് ഫെ​ർ​ട്ടി​ലൈ​സേ​ഴ്സ്, രാ​ഷ്‌​ട്രീ​യ കെ​മി​ക്ക​ൽ​സ് ആ​ൻ​ഡ് ഫെ​ർ​ട്ടി​ലൈ​സേ​ഴ്സ് തു​ട​ങ്ങി​യ ക​മ്പ​നി​ക​ൾ​ക്ക് മെ​ഥ​നോ​ൾ ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ട്. സ്വീ​ഡി​ഷ് വാ​ഹ​ന​ക്ക​മ്പ​നി​യാ​യ വോ​ൾ​വോ മെ​ഥ​നോ​ൾ എ​ൻ​ജി​നു​ള്ള വാ​ഹ​ന​ങ്ങ​ൾ പു​റ​ത്ത​ിറ​ക്കി​യി​രു​ന്നു. രാ​ജ്യ​ത്തി​ന്‍റെ ധ​ന​കാ​ര്യ​ത​ല​സ്ഥാ​ന​മാ​യ മും​ബൈ​യി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള 25 ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.


മെ​ഥ​നോ​ൾ ചേ​ർ​ത്ത പെ​ട്രോ​ളി​നെ​ക്കു​റി​ച്ച് കേ​ന്ദ്ര കാ​ബി​ന​റ്റി​ൽ ഉ​ന്ന​യി​ക്കും. റി​ഫൈ​ന​റി​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കാ​ൻ 70,000 കോ​ടി രൂ​പ​യോ​ളം ചെ​ല​വാ​കും. മെ​ഥ​നോ​ളി​ൽ​ത്ത​ന്നെ ഒ​ന്ന​ര ല​ക്ഷം കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...